Chiking
Latest News

ദേരാ സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടത്തിയതായി സംശയം; ആരോപണം സ്ഥിരീകരിച്ച് പൊലീസ്

Web Desk
Indian Telegram Android App Indian Telegram IOS App

പഞ്ച്കുള: ഗുര്‍മീത് റാം റഹീം സിങിന്റെ ദേരാ സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടത്തിയിട്ടുള്ളതായി കണ്ടെത്തി. നാളുകളായുള്ള ഈ സംശയം ശരിയാണെന്ന് പൊലീസ് പറഞ്ഞു. പഞ്ച്കുളയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിന്റെ അടുത്ത രണ്ട് സഹായികളെ ഷണ്ഡീകരിച്ചിരുന്നതായി അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

കലാപവുമായി ബന്ധപ്പെട്ട് ദേരാ സച്ഛായുടെ നിയമോപദേശകന്‍ ഡാന്‍ സിങ്ങിനെയും, ഗുര്‍മീതിന്റെ സഹായിയായ രാകേഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് പോവുന്നതിനിടെയാണ് രണ്ട് പേരുടെയും വൃഷണം നീക്കം ചെയ്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചത്. വൃഷണം നീക്കം നടത്തിയത് മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിലാണോ എന്ന് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ മെഡിക്കല്‍ പരിശോധന നടക്കും.

ദേരാ സച്ഛായില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി ആശ്രമത്തിലെ മുന്‍ അംഗം നവകിരണ്‍ സിങ് 2012ല്‍ ആരോപിച്ചിരുന്നു. ഇതില്‍ അന്വേഷണം നടന്ന് വരികെയാണ്. ചുരുങ്ങിയത് 400 പേരെയെങ്കിലും ഇവിടെ ഷണ്ഡീകരിച്ചതായാണ് ഇദ്ദേഹം ആരോപിച്ചിരുന്നത്.

ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ആണ് ഷണ്ഡീകരണം നടത്തിയതെന്നായിരുന്നു ആരോപണം. ഈ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗുര്‍മീതിന്റെ അടുത്ത സഹായികളായ രണ്ട് പേരെ ഷണ്ഡീകരിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

Top