Chiking
Latest News

30 ലക്ഷം രൂപ പിഴയടക്കാന്‍ സാധിക്കില്ലെന്ന് ഗുര്‍മീത്

Web Desk
Indian Telegram Android App Indian Telegram IOS App

ചണ്ഡീഗഡ്: ബലാത്സംഗ കേസില്‍ തടവുശിക്ഷയ്ക്കൊപ്പം വിധിച്ച 30 ലക്ഷം രൂപ പിഴയടക്കാന്‍ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്. അഭിഭാഷകന്‍ മുഖേനെയാണ് ഗുര്‍മീത് ഹരിയാന,പഞ്ചാബ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

30 ലക്ഷം രൂപ ബലാത്സംഗത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഗുര്‍മീതിന്റെ ആസ്തികളെല്ലാം കണ്ടുകെട്ടിയിട്ടുണ്ട്. അതുകൊണ്ട് 30 ലക്ഷം രൂപ പിഴ അടക്കാനുള്ള അവസ്ഥയിലല്ല ഗുര്‍മീതെന്ന് അദ്ദേഹത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് എസ്‌കെ ഗാര്‍ഗ് നര്‍വാണ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.

പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗുര്‍മീത് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. രണ്ട് മാസത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, സുധീര്‍ മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Top