Chiking
Latest News

കൊളംബിയയെ ഞെട്ടിച്ച മലയാളി താരം രാഹുലിന്റെ ഉഗ്രന്‍ ഷോട്ട് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര ബഹുമതി സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നഷ്ടമായിരിക്കുകയാണ് മലയാളിയായ കെ.പി രാഹുലിന്. രാഹുലിന്റെ ഷോട്ട് ഗോളായില്ലെങ്കിലും മലയാളി താരത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയക്കെതിരെ കളിക്കാനിറങ്ങിയപ്പോഴാണ് രാഹുല്‍ ഈ ഷോട്ട് തൊടുത്തത്. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് രാഹുല്‍ തൊടുത്ത ഷോട്ട് അക്ഷരാര്‍ത്ഥത്തില്‍ കൊളംബിയയെ ഞെട്ടിച്ചു കളഞ്ഞു. രാഹുലിന്റെ ഇടംകാലനടി ഗോളിയെ കബളിപ്പിച്ചെങ്കിലും ബാറില്‍ തട്ടി തെറിക്കുകയായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ നീലപ്പടയെ പരാജയപ്പെടുത്തിയത്. യുവാന്‍ പെനലോസ ഇരട്ട ഗോളുകള്‍ നേടി. ജിക്‌സണാണ് ഇന്ത്യയ്ക്ക് വേണ്ടി ചരിത്ര ഗോള്‍ നേടിയത്.

Top