Chiking
Latest News

നെഹ്‌റയുടെ റണ്ണപ്പിനെ കളിയാക്കിയ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സനെ ട്രോളി ആരാധകര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി : ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ട്രോള്‍ കിട്ടിയതായിരുന്നു കഴിഞ്ഞ ദിവസത്തെ രസകരമായ സംഭവം.

30 ന് മേല്‍ പ്രായമുള്ള ഇടംകൈ ഫാസ്റ്റ് ബൗളര്‍ ആരെന്ന് മിച്ചല്‍ ജോണ്‍സനും മിച്ചല്‍ മക്ലനാഗനും ചേര്‍ന്ന് കണ്ടുപിടിക്കാന്‍ ഒരുങ്ങിയതാണ് ട്രോളിന് വഴിയൊരുക്കിയത്. മിച്ചല്‍ മഗ്ലനാഗനും മിച്ചല്‍ ജോണ്‍സനുമല്ല അത് ആശിഷ് നെഹ്‌റയാണ് എന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സും ചര്‍ച്ചയ്‌ക്കെത്തി.

എന്നാല്‍ നെഹ്‌റയെ കളിയാക്കുന്ന തരത്തിലായിരുന്നു മിച്ചല്‍ ജോണ്‍സന്റെ പ്രതികരണം. നെഹ്‌റയുടെ റണ്ണപ്പ് എന്തായാലും വേഗം കൂടിയതാണ് എന്നാണ് ഓസീസ് താരം പ്രതികരിച്ചത്.

റണ്ണപ്പ് മാത്രമല്ല ലൈനും ലെംഗ്തും നിങ്ങളെക്കാള്‍ മെച്ചമാണ് എന്ന് അപ്പോള്‍ തന്നെ ഒരാള്‍ മറുപടി പറഞ്ഞു. ഉടനെ തന്നെ ഏത്, 40ന് മേല്‍ ശരാശരിയും 80ന് അടുത്ത് സ്‌ട്രൈക്ക് റേറ്റുമുള്ള നെഹ്‌റയോ എന്നായി മിച്ചല്‍ ജോണ്‍സന്‍. നെഹ്‌റയുടെ ട്വന്റി 20 കണക്കുകള്‍ പറയൂ അത് മാത്രമല്ലേ ഇപ്പോള്‍ കളിക്കുന്നുള്ളൂ എന്നായി ആരാധകര്‍.


29 കാരനായ ആശിഷ് നെഹ്‌റ അടുത്തിടെ ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. നെഹ്‌റയെ പോലെ തന്നെ മികച്ച ഇടംകൈ ഫാസ്റ്റ് ബൗളര്‍മാരാണ് മിച്ചല്‍ ജോണ്‍സനും മിച്ചല്‍ മക്ലനാഗനും. നെഹ്‌റയുടെ പഴയ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കഴിഞ്ഞ സീസണില്‍ രണ്ട് മിച്ചല്‍മാരും കളിച്ചത്. ആഷസ് ഹീറോ മിച്ചല്‍ ജോണ്‍സന്റെ ബൗളിംഗ് മികവില്‍ മുംബൈ ഇത്തവണ ഐപിഎല്‍ ചാമ്പ്യന്മാരുമായിരുന്നു.

Top