Chiking
Latest News

അച്ഛന്റെ പാട്ട് പാടി അഹാനയുടെ വിസ്‌പേഴ്‌സ്‌ ആന്റ് വിസില്‍സ്; വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

അഭിനയിക്കാന്‍ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. കാറ്റിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു ആല്‍ബത്തില്‍ അഹാന അച്ഛന്‍ കൃഷ്ണകുമാര്‍ പണ്ട് അഭിനയിച്ച കാറ്റേ നീ വീശരുതിപ്പോള്‍ എന്ന ഗാനത്തിനും ജീവന്‍ നല്‍കിയിരിക്കുകയാണ്.

ശശി പരവൂര്‍ സംവിധാനം ചെയ്ത കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന സിനിമയിലെ ഗാനമാണിത്. എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഈ ഗാനം വന്‍ ഹിറ്റായിരുന്നു അക്കാലത്ത്. കൃഷ്ണകുമാറും ചിപ്പിയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണകുമാര്‍ അഭിനയിച്ച അപൂര്‍വമായ ഒരു ഗാനരംഗം കൂടിയായിരുന്നു ഇത്.

കാറ്റിന്‍ മൊഴി, കാറ്റേ നിന്‍ വാസല്‍ വന്താല്‍ എന്നിവയാണ് അഹാന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു ഗാനങ്ങള്‍. ‘വിസ്‌പേഴ്‌സ്‌ ആന്റ് വിസില്‍സ്’ എന്നാണ് ആല്‍ബത്തിന്റെ പേര്. ശ്യാമപ്രകാശ് എംഎസ് ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top