Chiking
Latest News

മഞ്ജു മുഖ്യമന്ത്രിയെ കണ്ടത് സുജാത കാണാന്‍ ക്ഷണിക്കുന്നതിന് മാത്രല്ലെന്ന് റിപ്പോര്‍ട്ടുകള്‍; കേസ് നിശ്ചലമായ സമയത്തെ മഞ്ജുവിന്റെ കൂടിക്കാഴ്ച്ച ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചു; ഇത്തവണത്തെ കൂടിക്കാഴ്ച്ച ദിലീപിനെതിരെ കുറ്റപത്രം നല്‍കാന്‍ വൈകിക്കുന്ന സാഹചര്യത്തില്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു അഞ്ചു മിനിറ്റ് നീണ്ട കൂടിക്കാഴ്ച. ഉദാഹരണം സുജാത എന്ന തന്റെ പുതിയ ചിത്രം കാണുന്നതിന് നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉദാഹരണം സുജാത കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന സിനിമയാണെന്ന് മഞ്ജു പറഞ്ഞതായി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ പ്രേക്ഷക പ്രശംസയും നേടി. ഈ സാഹചര്യത്തിലാണ് പിണറായിയെ തിയേറ്ററിലെത്തിച്ച് കൂടുതല്‍ പ്രചരണത്തിന് മഞ്ജു തയ്യാറെടുക്കുന്നത്.

എന്നാല്‍ ഇതിന് അപ്പുറത്തേക്കുള്ള ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാണമെന്ന് മുഖ്യമന്ത്രിയോട് മഞ്ജു അഭ്യര്‍ത്ഥിച്ചതായി സൂചനയുണ്ട്. ആര്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ വഴിവിട്ടൊന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാരിനൊപ്പം താനുണ്ടാകുമെന്നും മഞ്ജു അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ഒരു ഘട്ടത്തില്‍ നിശ്ചലമായപ്പോള്‍ മഞ്ജുവാര്യര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. പിന്നീട് കേസിന്റെ അന്വേഷണം വേഗത്തിലാകുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ദിലീപിന് ജാമ്യം കിട്ടില്ലെന്നായിരുന്ന പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ജാമ്യം കിട്ടി. അതിന് ശേഷം കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന വിലയിരുത്തലെത്തി. ഇപ്പോള്‍ വീണ്ടും മുഖ്യനെ കാണാന്‍ മഞ്ജു എത്തിയിരിക്കുകയാണ്. ഇതോടെ നടിയെ ആക്രമിച്ച കേസില്‍ ഇനി എന്ത് വഴിത്തിരിവുണ്ടാകുമെന്ന ആകാംഷ സജീവമാവുകയാണ്. ദിലീപിനെതിരെ പൊലീസ് കുറ്റപത്രം നല്‍കാന്‍ വൈകിക്കുന്നതിന് പിന്നില്‍ ചില സംശയങ്ങള്‍ സജീവമാകുമ്പോഴാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

പിണറായി സിനിമ കാണാനെത്തുമ്പോള്‍ മഞ്ജുവും ഉണ്ടാകും. ഈ സമയവും അനൗപചാരിക ചര്‍ച്ചകള്‍ നടക്കും. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയില്‍ നിന്ന് മഞ്ജു അകലം പാലിക്കുകയാണ്. സംഘടനയെ സിനിമയില്‍ ഇല്ലാത്ത ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന ആക്ഷേപവും സജീവമാണ്. അതിനിടെ സംഘടനയുടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. ഇത് പൂര്‍ത്തിയായി പുതിയ ഭരണ സമിതി വന്നാല്‍ മഞ്ജുവും സംഘടനയുടെ ഭാഗമാകും. ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയിലാണ് നിലവില്‍ സംഘടന. അതുകൊണ്ട് മാത്രമാണ് മഞ്ജു മാറി നില്‍ക്കുന്നത്.

ദിലീപിന്റെ രാമലീലയ്ക്കൊപ്പമാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. ദിലീപിന്റെ വമ്പന്‍ ഹിറ്റിനിടയിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഉദാഹരണം സുജാതയ്ക്കായി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഉറപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പിണറായിയെ ഒപ്പം കൂട്ടി സിനിമയെ വമ്പന്‍ ഹിറ്റാക്കാനുള്ള നീക്കം.

Top