Chiking
Latest News

ഇതൊരു ഒന്നൊന്നര ഗോളായിപ്പോയി; ഡച്ച് താരത്തിന് പറ്റിയ അമളി കാണാം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഫുട്‌ബോള്‍ കളിക്കളത്തില്‍ ഗോളടിക്കുന്നതിനിടെയില്‍ നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഒരു ഡച്ച് താരത്തിന് സംഭവിച്ച ഈ അബദ്ധം കണ്ടാല്‍ എല്ലാവരും പറയും ഇതിന് മുകളില്‍ ഇനിയൊരു അബദ്ധവും സംഭവിക്കാനില്ലെന്ന്.

ഡെന്നീസ് വാന്‍ ഡ്യുഡെന്‍ എന്ന ഡച്ച് താരമാണ് ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ഈ അബദ്ധത്തിന് ഇരയായത്. സംഭവം ഇങ്ങനെയാണ്. സഹതാരം പാസ് ചെയ്ത് വിട്ട പന്ത് മുന്നില്‍ ഗോളിയും പ്രതിരോധ താരങ്ങളും ഒന്നുമില്ലാതെ കിട്ടിയിട്ടും അത് ഗോളാക്കി മാറ്റാന്‍ ഡച്ച് താരത്തിന് ആയില്ല. ഡച്ച് താരത്തിന്റെ ഷോട്ട് അത്ഭുതകരമായി പുറത്തേയ്ക്ക് പോകുകയായിരുന്നു.

ഫു്ട്‌ബോള്‍ മൈതാനത്തെ നൂറ്റാണ്ടിന്റെ അബദ്ധം എന്നാണ് ഫുട്‌ബോള്‍ ലോകം ഈ ഷോട്ടിനെ വിശേഷിപ്പിക്കുന്നത്. ഈ അബദ്ധത്തിന്റെ വീഡിയോ പുറത്ത് വന്ന ശേഷം ലക്ഷകണക്കിന് ആരാധകരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top