Chiking
Latest News

തെളിവുകള്‍ ഹാജരാക്കാന്‍ പാകിസ്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഹാഫിസ് സയീദിനെ വെറുതെ വിടേണ്ടി വരുമെന്ന് ലാഹോര്‍ ഹൈക്കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ഇസ്‌ലാമാബാദ്: തെളിവുകള്‍ ഹാജരാക്കാന്‍ പാകിസ്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഹാഫിസ് സയീദിനെ വെറുതെ വിടേണ്ടി വരുമെന്ന് ലാഹോര്‍ ഹൈക്കോടതി.സര്‍ക്കാരിന്റെ പ്രവൃത്തികള്‍ കണ്ടാല്‍ പരാതിക്കാരനെതിരെ തെളിവില്ലെന്നത് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജമ അത്തുദ്ദ അവ തലവനായ ഹാഫിസ് ജനുവരി 31 മുതല്‍ വീട്ടുതടങ്കലിലാണ്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു പൗരനെ തടങ്കലില്‍ വയ്ക്കാനാകില്ല. തെളിവു ഹാജരാക്കിയില്ലെങ്കില്‍ അയാളെ വെറുതെ വിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

അതേസമയം, ഹാഫീസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയില്ല. ഭീകരസംഘടനയുമായി നിര്‍ദിഷ്ട രാഷ്ട്രീയ പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന പാക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് തീരുമാനം. 2014 ജൂണിലാണ് ജമ അത്തുദ്ദ അവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഹാഫീസ് സയീദിനെ കിട്ടാന്‍ ഒരു കോടി ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പാക്ക് ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജമ അത്തുദ്ദ അവ നിരോധിച്ച സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിക്കായി ഹാഫിസ് സയീദ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

Top