Chiking
Latest News

കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടും സംഘടനാവിഷയങ്ങളും ചര്‍ച്ചയാകും

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവര്‍ ഡല്‍ഹിയിലേക്ക് പോകും. കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. എ.കെ.ആന്റണിയും മുകുള്‍ വാസ്നിക്കും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച.  സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടും സംഘടനാവിഷയങ്ങളും ചര്‍ച്ചയാകും.

അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം .കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കാണും. രാഹുല്‍ ഗാന്ധിയെയും കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഗു​ജ​റാ​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ൽ ഇ​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ഹു​ലി​നെ കാ​ണാ​നു​ള്ള സ​മ​യം തേ​ടി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കു. അ​തി​നാ​ൽ ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ ആ​രോ​പ​ണ​വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നേ​താ​ക്ക​ൾ​ക്കെ​തി​രാ‍​യ ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​ക​ൾ​ക്കാ​യാ​ണ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേ​രു​ന്ന​ത്. കേ​സി​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രും ഒ​രു​ങ്ങു​ക​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച് ഉ​ട​ൻ​ത​ന്നെ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി നേ​രി​ട്ടു പ​ണം കൈ​പ്പ​റ്റി​യെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക്രി​മി​ന​ൽ കേ​സി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ലാ​ണ് അ​വ​ർ അ​ട​ക്കം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ പ​ത്തു ക​ണ്ടെ​ത്ത​ലു​ക​ളും അ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മോ​പ​ദേ​ശ​ങ്ങ​ളും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും ഇ​ന്ന​ലെ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു. ന​ട​പ​ടി റി​പ്പോ​ർ​ട്ട് സ​ഹി​തം ആ​റു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു വ​യ്ക്കും. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ജ​യി​ൽ വ​കു​പ്പു​ക​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ വി​ര​മി​ച്ച ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​ൻ രാ​മ​ച​ന്ദ്ര​ൻ​നാ​യ​രെ​യും നി​യ​മി​ച്ചു.

അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റുംപോലുള്ള കടുത്ത നടപടികളിലേക്കു കടക്കു.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഇന്നുതന്നെ അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണു പൊലീസിന്റെ ആലോചന. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാല്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളര്‍ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിലവിലെ നിര്‍ദേശം. അതിനാല്‍ അവയുടെയടക്കം കേസ് ഡയറികള്‍ പരിശോധിച്ചശേഷമാവും എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം തീരുമാനിക്കുക. കേസെടുത്താലുടന്‍ ചോദ്യം ചെയ്യലിലേക്കു കടക്കണം. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിനെ അടിസ്ഥാനമെന്നതിനാല്‍ ആദ്യംതന്നെ സരിതയുടെ മൊഴിേരഖപ്പെടുത്തണം. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയാണു സരിത നല്‍കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുത്താലുടന്‍ ആരോപണവിധേയരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താം. എന്നാല്‍ സരിത 2013ല്‍ അറസ്റ്റിലായപ്പോള്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആ റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഉന്നത ആലോചനയിലൂടെ മാത്രമേ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കൂ.

Top