Chiking
Latest News

വി.ടി.ബല്‍റാമിന് തിരുവഞ്ചൂരിന്റെ മറുപടി; സത്യസന്ധമായാണ് ടി.പി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ ആരോപണത്തിന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. ബല്‍റാമിന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സത്യസന്ധമായാണ് ടി.പി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഗൂഢാലോചനക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഏത് കേസിലും തെളിവുണ്ടങ്കിലേ നടപടിയെടുക്കാന്‍ കഴിയൂ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ടി.പി.ചന്ദ്രശേഖന്‍ വധത്തിന്റെ ഗൂഢാലോചനക്കേസ് നേരായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമായി സോളാര്‍ കേസ് കൂട്ടിയാല്‍ മതിയെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top