Chiking
Latest News

റിയല്‍ എസ്‌റ്റേറ്റ് മേഖല ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരും: അരുണ്‍ ജെയ്റ്റ്‌ലി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്​റ്റേറ്റ്​ മേഖലയെയും ജി.എസ്​.ടിക്ക്​ കീഴിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഇതിനായി ചർച്ചകൾ നടത്തു​കയാണെന്നും അദ്ദേഹം പറഞ്ഞു.​ ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പ്​ നടക്കുന്ന മേഖലയാണ്​ റിയൽ എസ്​റ്റേറ്റ്​ എന്നും ജെയ്​റ്റ്​ലി പറഞ്ഞു.

ഇൗ വിഷയം നവംബർ ഒമ്പതിന്​ ഗുഹാവത്തിയിൽ നടക്കുന്ന ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം  അറിയിച്ചു. അമേരിക്കയിലെ ഹാർവാർഡ്​ യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ്​ നടക്കുന്ന മേഖലയാണ്​ റിയൽ എസ്​റ്റേറ്റ്​. റിയൽ എസ്​റ്റേറ്റിനെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ പല സംസ്ഥാനങ്ങളും സർക്കാറിന്​ മേൽ സമർദം ചെലുത്തുന്നുണ്ട്​. റിയൽ എസ്​റ്റേറ്റിനെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തണമെന്നാണ്​ ത​​​െൻറ വ്യക്​തിപരമായി അഭിപ്രായമെന്നും ജെയ്​റ്റ്​ലി പറഞ്ഞു. എന്നാൽ ചില സംസ്ഥാനങ്ങൾ ഇതിൽ എതിർപ്പ്​ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോട്ട്​ നിരോധനമടക്കമുള്ള തീരുമാനങ്ങൾ രാജ്യത്തെ റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ തിരിച്ചടിയായതായി വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ്​ ജി.എസ്​.ടിയുടെ പരിധിയിലേക്ക്​ റിയൽ എസ്​റ്റേറ്റ്​ മേഖലയെയും കൊണ്ടു വരുന്നതിനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നത്​.

Top