Chiking
Latest News

സ്‌കൂളില്‍ ലൈനൊക്കെ ഉണ്ടോ? ലാലേട്ടന്‍ ചോദിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

രഞ്ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റി’ല്‍ ഇംഗ്ലീഷ് അധ്യാപകനെ വെള്ളം കുടിപ്പിക്കുന്ന പയ്യനെയും സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലെ ‘പാലും പഴവും’ എന്ന പാട്ടുപാടി പ്രേക്ഷകരെ കൈയിലെടുക്കുന്ന കൊച്ചു കുസൃതിയെയും മറക്കാന്‍ കഴിയില്ല. അന്നത്തെ മാസ്റ്റര്‍ ഗണപതി എന്ന കൊച്ചുപയ്യന്‍ ഇന്ന് ന്യൂജെന്‍ യുവതാരങ്ങളിലെ ശ്രദ്ധേയനാണ്. മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലും മമ്മൂട്ടിയോടൊപ്പം പുത്തന്‍ പണത്തിലും യുവനടനായി അഭിനയിച്ച ഗണപതി അടുത്തിടെ തിയേറ്ററിലെത്തിയ ചങ്ക്‌സിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി. രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.

മോഹന്‍ലാലിനോടൊപ്പം രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ ഗണപതിക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ ആദ്യം പരിചയപ്പെടാന്‍ മടികാണിച്ച് പിന്മാറി. എന്നാല്‍ അദ്ദേഹം ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നുവെന്ന് ഗണപതി പറഞ്ഞു.

ഗണപതിയുടെ വാക്കുകള്‍:

വിനോദയാത്ര കഴിഞ്ഞ ഉടനെ എനിക്ക് കിട്ടിയ ചിത്രമായിരുന്നു ‘അലിഭായ്’. മോഹന്‍ലാല്‍, ഷാജികൈലാസ് ടീമിന്റെ ബിഗ്ബജറ്റ് ചിത്രമായിരുന്നത്. സെറ്റിലെ ഒരേയൊരു കുട്ടിത്താരമെന്ന നിലയില്‍ എനിക്ക് നല്ല പരിഗണന കിട്ടി. അന്ന് ലാലേട്ടനെ പരിചയപ്പെടാന്‍ ഒത്തിരി തവണ ഞാന്‍ ശ്രമിച്ചു. പക്ഷേ, പലപ്പോഴും പേടിച്ച് തിരിച്ച് പോരേണ്ടിവന്നു. രണ്ടുദിവസം കഴിഞ്ഞ് ലാലേട്ടന്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടപ്പോള്‍ ഞാന്‍ അന്തംവിട്ടു. ”സ്‌കൂളില്‍ ലൈനൊക്കെ ഉണ്ടോ” എന്നൊക്കെ ചോദിച്ച് കളിയാക്കി. അതോടെ എന്റെ പേടി മാറി. വര്‍ഷങ്ങള്‍ക്കുശേഷം യുവനടനായി ലാലേട്ടനൊപ്പം മുന്തിരിവള്ളിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ആ സ്‌നേഹവും സൗഹൃദവും അപ്പോഴും ഞാന്‍ അനുഭവിച്ചു.

Top