Chiking
Latest News

ഷോട്‌സിട്ട സ്ത്രീകളെ കാണണമെങ്കില്‍ രാഹുല്‍ ഗാന്ധി ഹോക്കി കാണണമെന്ന് ആര്‍എസ്എസ്‌

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡൽഹി:  വനിതകൾക്ക്​ ആർ.എസ്​.എസിൽ  പ്രാതിനിധ്യമില്ലാത്തതിനെ കുറിച്ച്​  രാഹുൽ ഗാന്ധി നടത്തിയ പ്രസ്​താവനയ്ക്ക് ചുട്ട​ മറുപടിയുമായി സംഘടന. വനിതകളെ ഷോട്​സിൽ കാണണമെങ്കിൽ രാഹുൽ ഹോക്കി കാണു എന്ന്​ മുതർന്ന ആർ.എസ്​.എസ്​ നേതാവ്​ മൻമോഹൻ വൈദ്യ പറഞ്ഞു. ആപ്പിളിനെ ഒാറഞ്ചുമായി താരത്മ്യം ചെയ്യുന്നതിന്​ സമാനമാണ്​ രാഹുലി​​ന്റെ  പ്രസ്​താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാർ എന്താണെന്ന്​ രാഹുലിന്​ പ്രസംഗം തയ്യാറാക്കുന്നവർക്ക്​ മനസിലായിട്ടില്ല. പ്രസംഗം തയ്യാറാക്കുന്നതിനായി കുറച്ച്​ കൂടി ബുദ്ധിയുള്ള എഴുത്തുകാരെ രാഹുൽ കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ക്രിക്കറ്റ്​ ടീമും ഹോക്കി ടീമും പരസ്​പരം ഏറ്റുമുട്ടുന്നത്​ പോലെയാണ് ആർ.എസ്.എസിന്റെ  വനിത സാന്നിധ്യത്തെ സംബന്ധിച്ചുള്ള രാഹുലിന്റെ പ്രസ്​താവന. ആർ.എസ്​.എസി​​ന്റെ ശക്തി വർധിപ്പിക്കുന്നത്​ സംബന്ധിച്ചത്​ രാഹുൽ ഗാന്ധിക്ക്​ വേവലാതി വേണ്ടെന്നും വൈദ്യ പറഞ്ഞു.

വനിതകൾക്ക്​ ആർ.എസ്​.എസിൽ സ്ഥാനമില്ലെന്നും​ ഷോട്​സിട്ട വനിതകളെ ആരെങ്കിലും  ആർ.എസ്​.എസ്​ ശാഖകളിൽ കണ്ടിട്ടുണ്ടോയെന്നും  കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ നടന്ന പ്രചരണത്തിനിടെ ചോദിച്ചിരുന്നു. ആർ.എസ്​.എസിൽ വനിത പ്രാതിനിധ്യമില്ലെന്ന അർഥത്തിലാണ്​ അദ്ദേഹം പരാമർശം നടത്തിയത്​. ഇതിനെതിരെ അപ്പോൾ തന്നെ സ്​മൃതി ഇറാനി രംഗത്ത്​ വന്നിരുന്നു.

Top