Chiking
Latest News

നിവിന്‍ പോളിയുടെ സ്വപ്‌നം പൂവണിയുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് നിവിന്‍പോളി. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരം ഇന്ന് സ്വപ്ന സാഫല്യത്തിന്റെ നിറവിലാണ്.

രാജീവ് രവിയുടെ ചിത്രത്തിലൂടെ നാടാകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍. രാജീവ് രവി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കമ്മട്ടിപാടത്തിന്റെ സംവിധായകനും നിവിനും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരും.

ഇയ്യോബിന്റെ പുസ്തകത്തിന്റെ രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.

നാടകപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, ചലച്ചിത്രനടന്‍ എന്ന നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുകയെന്നത് നിവിനേയും രാജീവ് രവിയേയും സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.

Top