Chiking
Latest News

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ പോസ്റ്ററില്‍ വിഘടനവാദി നേതാവിന്റെ ചിത്രം; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ശ്രീനഗര്‍: ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ പ്രചരണാര്‍ഥം പുറത്തിറക്കിയ പോസ്റ്ററിലാണ് വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ ചിത്രമുള്ളത്. ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത് മാതൃക കാട്ടിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആസിയയും ഇടം പിടിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, മെഹബൂബ മുഫ്തി, കിരണ്‍ ബേദി തുടങ്ങിയ വനിതകളുടെ കൂടെയാണ് ദ ദുഗ്തരണ്‍ ഇ മിലാത് നേതാവ് ആസിയ ആന്‍ഡ്രാബിയും പോസ്റ്ററില്‍ ഇടം നേടിയിരിക്കുന്നത്.

സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴില്‍ അനന്തനാഗ് ജില്ലയിലെ ബ്രാങ് ബ്ലോക്ക് ശിശു സംരക്ഷണ വിഭാഗമാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ പ്രചാരണ പരിപാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രദേശിക ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരും പങ്കെടുത്തിരുന്നു.

ബിജെപി എംഎല്‍എ ആയ സജാദ് ഗനി ലോണാണ് ശിശു സംരക്ഷണ വിഭാഗത്തിന്റെ മേധാവി. സംഭവം വിവാദമായതോടെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top