Chiking
Latest News

ഞങ്ങളുടെ സന്തോഷമെത്തിച്ചേര്‍ന്നു; അച്ഛനായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് റോബിന്‍ ഉത്തപ്പ

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ അച്ഛനായി. കുട്ടി ജനിച്ച വിവരം ഉത്തപ്പ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഭാര്യ ശീതളിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രമാണ് ഉത്തപ്പ പങ്കു വെച്ചത്.

‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമെത്തിച്ചേര്‍ന്നു, നീല്‍ നോളന്‍ ഉത്തപ്പ, എല്ലാവര്‍ക്കും നന്ദി’ എന്നാണ് ചിത്രത്തിന് താഴെ ഉത്തപ്പ എഴുതിയിരിക്കുന്നത്.

അതേസമയം താരത്തിന് അഭിനന്ദനം അറിയിച്ച് അശ്വിനും റെയ്‌നയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുമെത്തി.രഞ്ജിയില്‍ കര്‍ണാടക ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. 2016 മാര്‍ച്ചിലായിരുന്നു ഉത്തപ്പയുടെ വിവാഹം. ടെന്നീസ് താരം ശീതള്‍ ഗൗതം ആണ് ഉത്തപ്പയുടെ ജീവിത സഖിയായത്.

Top