Chiking
Latest News

ഇരുപത്തിനാല് പൂര്‍ത്തിയാക്കി ഹാര്‍ദിക് പാണ്ഡ്യ

Web Desk
Indian Telegram Android App Indian Telegram IOS App

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും പിന്നാലെ ഇന്ത്യന്‍ ടീമിന് വേണ്ടിയും മിന്നല്‍ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന ഇന്ത്യയുടെ സിക്‌സറടിക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യ 24 വയസ് പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 11 ബുധനാഴ്ചയായിരുന്നു പാണ്ഡ്യയുടെ ജന്മദിനം.

1993 ഒക്ടോബര്‍ 11ന് ഗുജറാത്തിലെ ചോര്യാസിയിലായിരുന്നു ഹര്‍ദീക് പാണ്ഡ്യയുടെ ജനനം. താരതമ്യേന പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഹാര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാത്രമാണ് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് രണ്ടുപേരും. 2015 ലെ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 31 പന്തില്‍ 61 റണ്‍സടിച്ച ഹാര്‍ദിക് ചെന്നൈയ്‌ക്കെതിരെ പത്തൊമ്പതാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ പറത്തി താരമായി. പിന്നാലെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ് സ്‌കോററും പാണ്ഡ്യയായിരുന്നു.

ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി തന്നെ പറഞ്ഞത് പോലെ എത്രയോ വര്‍ഷങ്ങളായി ഇന്ത്യ കാത്തിരിക്കുന്ന ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ഫാസ്റ്റ് ബൗളറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ പാണ്ഡ്യ ഇതിനോടകം ഈ ചെറിയ കാലയളവില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു പാണ്ഡ്യ.

Top