Chiking
Latest News

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ചെന്നിത്തല വിശദീകരണം നല്‍കണം; ജനങ്ങള്‍ക്ക് ഹര്‍ത്താലിനെ ഭയമുണ്ടെന്ന് കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്ത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു.

ജനങ്ങള്‍ക്ക് ഹര്‍ത്താലിനെ ഭയമുണ്ടെന്ന് കോടതി പറഞ്ഞു. ഭയം അകറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താലിനെതിരായ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി.

16ന് യുഡിഎഫ് ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

Top