Chiking
Latest News

അത് മോദിയുടെ അമ്മയല്ല, കിരണ്‍ ബേദിക്ക് ആളുമാറിപ്പോയി; വയോധികയുടെ വീഡിയോ പങ്കുവെച്ച് വെട്ടിലായി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടേതെന്നു പറഞ്ഞു മറ്റൊരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി വെട്ടിലായി. ദീപാവലിക്കിടെ ഗുജറാത്തി ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വയോധിക, മറ്റൊരാളാണെന്നു ബോധ്യമായതോടെ കിരണ്‍ബേദി തിരുത്തുകയും ചെയ്തു.

‘ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 96 വയസ്സുവരെ ജീവിക്കുമെങ്കില്‍, എനിക്കും അവരെപ്പോലെയാകാനാണ് ആഗ്രഹം.’ കിരണ്‍ബേദി എഴുതി. ’97ാം വയസ്സിലും ദീപാവലിയുടെ ചൈതന്യം.

പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെന്‍ മോദി (ജനനം 1920) സ്വവസതിയില്‍ ദീപാവലി ആഘോഷിക്കുന്നു’ എന്ന തലവാചകത്തോടെയാണു നൃത്തം ചെയ്യുന്ന വയോധികയുടെ വീഡിയോ ആദ്യം കിരണ്‍ബേദി പങ്കിട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണു നരേന്ദ്ര മോദിയുടെ അമ്മ താമസിക്കുന്നത്.

Top