Chiking
Latest News

വാഹന രജിസ്‌ട്രേഷന്‍ സ്ഥിരതാമസക്കാര്‍ക്ക് മാത്രം മതിയെന്ന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍

Web Desk
Indian Telegram Android App Indian Telegram IOS App

പുതുച്ചേരി: വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവത്തില്‍ പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി.

പുതുച്ചേരിയിലെ അഞ്ച് ആര്‍.ടി.ഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാവൂ എന്നാണ് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. മേല്‍വിലാസം യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു.

മാതൃഭൂമി ന്യൂസ് പുറത്തു കൊണ്ടുവന്ന പ്രമുഖരുടെ ആഡംബര വാഹനങ്ങള്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് കിരണ്‍ ബേദി സംഭവത്തില്‍ നേരിട്ട് ഇടപെട്ടത്. നടി അമലാ പോള്‍, നടന്‍ ഫഹദ് ഫാസില്‍ തുടങ്ങിയവരുടേതുള്‍പ്പെടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുകൊണ്ടു വന്നത്.

സംഭവത്തില്‍ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടി അമലാ പോള്‍, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top