Chiking
Latest News

‘കുപ്രസിദ്ധരു’ടെ പേര് കാരണം സ്വന്തം വില നഷ്ടപ്പെട്ട രണ്ട് കഴുതകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഉജ്ജെന്‍: ആളുകളുടെ പേര് കാരണം കഴുതകളുടെ പോലും വില കളഞ്ഞ സംഭവം നടക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. കേള്‍ക്കുമ്പോള്‍ അതിശയപ്പെടേണ്ട. ഇന്ത്യയില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്ത് അടുത്തിടെ കുപ്രസിദ്ധരായ രണ്ടാളുകളുടെ പേര് കാരണമാണ് ഈ കഴുതയുടെ വില നഷ്ടമായത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം സിങ്, ഹണിപ്രീത് എന്നിവരുടെ പേരുള്ള കഴുതകളാണ് വളരെ മോശം വിലയ്ക്ക് വിറ്റു പോയത്.

ഗുജറാത്തില്‍ നിന്നെത്തിയ കച്ചവടക്കാരനായ ഹരിയോം പ്രജാപതി എന്നയാളാണ് ഈ രണ്ടു കഴുതകളെ 20,000 രൂപയ്ക്ക് വില്‍പ്പന നടത്താന്‍ വേണ്ടി എത്തിയത്. എന്നാല്‍ കഴുതകളുടെ പേര് കാരണം കൊണ്ട് മാത്രം വില കിട്ടാതെ വരികകയിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. അങ്ങനെ 20,000 രൂപയ്ക്ക് ആരെയും വില്‍പ്പനക്കായി കിട്ടാതെ വന്നു. മധ്യപ്രദേശിലെ വാര്‍ഷിക കഴുത മേളയിലാണ് സംഭവം അരങ്ങേറിയത്. ഈ രണ്ടു കഴുതകളെയും കൂടെ 11,000 രൂപയ്ക്കാണ് വിറ്റു പോയത്. രാജസ്ഥാന്‍ സ്വദേശിയായ ഒരു കച്ചവടക്കാരനാണ് ഏറെ കുപ്രസിദ്ധമായ പേരിലുള്ള ഈ കഴുതകളെ വാങ്ങിയത്.

ഒടുവില്‍ രണ്ടെണ്ണത്തിനെയും കൂടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വരുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. കഴുതച്ചന്തയില്‍ കഴുതകള്‍ വിറ്റുപോകാന്‍ പല തരത്തിലുള്ള പേരുകള്‍ നല്‍കാറുണ്ടെങ്കിലും ഇങ്ങനെയൊരു പേര് കച്ചവടക്കാരന് തന്നെ പണികൊടുത്തിരിക്കുകയാണ്.

Top