Chiking
Latest News

ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരത്തില്‍ ഇളവുകളൊന്നുമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമായി നടപ്പാക്കുന്ന ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരത്തില്‍ ഇളവുകളൊന്നും അനുവദിക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇരു ചക്രവാഹനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഈ പരിഷ്‌കാരം ബാധകമാണ്. നേരത്തെ ഇവരെ ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിച്ചതെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.

500 കാറുകളെ തടഞ്ഞ് പകരം 1000 ഇരുചക്രവാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എന്താണ് കാര്യമെന്നും ട്രൈബ്യൂണലിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും സര്‍ക്കാറിനെ വിമര്‍ച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. നാലു ചരക്ര വാഹനങ്ങളേക്കാള്‍ ഇരുചക്ര വാഹനങ്ങളാണ് മലിനീകരണം ഉണ്ടാക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെയുള്ള പെട്രോള്‍ വാഹനങ്ങളും ഇപ്പോഴും റോഡില്‍ ഓടുന്നുണ്ടെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

നേരത്തെ, ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തിയിരുന്നു. ഒറ്റ ഇരട്ട നമ്ബര്‍ സമ്പ്രദായം നടപ്പാക്കേണ്ടത് ഇങ്ങനെയല്ല. നിരവധി മാര്‍ഗങ്ങള്‍ മലിനീകരണത്തിന് എതിരെ നിര്‍ദേശിച്ചെങ്കിലും നിങ്ങള്‍ ഒറ്റ ഇരട്ട നമ്ബര്‍ മാത്രമാണ് നടപ്പിലാക്കുന്നതെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ഒരു നിര്‍ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്നാണ് ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്?.

Top