Chiking
Latest News

സണ്ണി ലിയോണിന്റെ കുറച്ച് വീഡിയോകള്‍ കണ്ട പരിചയം മാത്രമേ എനിക്കുളളൂ; മിയ ഖലീഫയ്ക്ക് പകരം സണ്ണിയെത്തുമെന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി സംവിധായകന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗം വരുന്നുവെന്നും അതില്‍ പോണ്‍ താരം മിയ ഖലീഫ ഒരു പ്രധാന വേഷത്തിലെത്തുമെന്നും ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിറകെ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് മിയയുടെ പ്രതിനിധികളും രംഗത്ത് വന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഏജന്‍സിയും തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ വിവാദങ്ങളുടെ ചൂടാറും മുന്‍പേ മിയ പോയാല്‍ പോട്ടെ താന്‍ സണ്ണി ലിയോണിനെ കൊണ്ടുവരുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതായുള്ള വാര്‍ത്തകള്‍ മറ്റൊരു വിവാദത്തിന് വഴി മരുന്നിടുകയായിരുന്നു. ഈ വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്തെത്തി.

ആ വാര്‍ത്തകള്‍ ഒക്കെ തെറ്റാണ്. ചങ്ക്‌സിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നത് സത്യമാണ്. അതിന്റെ ഡിസ്‌ക്കഷന്‍സ് നടക്കുന്നതേയുള്ളു. ഇപ്പോള്‍ ഞാന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. ഒരു അഡാര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര്. അത് കഴിഞ്ഞതിനു ശേഷമാണ് ചങ്ക്‌സ് ടു പ്ലാന്‍ ചെയ്യുന്നത്. ബോംബെ ബേയ്‌സ് ആയുള്ള കമ്പനിയാണ് അതിന്റെ പ്രൊഡക്ഷന്‍. ഡിസ്‌കഷന്‍സ് നടക്കുന്നതേ ഉള്ളു എന്നത് കൊണ്ട് കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് പറയാറായിട്ടില്ല. മിയയെ കൊണ്ടുവന്നാലോ എന്ന ഒരു താല്പര്യം കമ്പനി പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ അതിന് ഓക്കേ പറഞ്ഞു. എന്നോട് ഒരു വണ്‍ലൈന്‍ സ്റ്റോറി ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു കൊടുത്തു. അവര്‍ക്കത് താല്പര്യവുമായി.

അവര്‍ ഇവരുടെ ഒക്കെ എച്ച്.ആര്‍ വഴി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയതിന് ശേഷം എന്നെ അറിയിക്കാമെന്നും പറഞ്ഞു. അല്ലാതെ ഞങ്ങളാരും തന്നെ മിയ ഖലീഫയുമായോ സണ്ണിലിയോണുമായോ എഗ്രിമെന്റ് ഉണ്ടാക്കിയിട്ടില്ല. മിയ പോയാല്‍ പോട്ടെ ഞങ്ങള്‍ സണ്ണിയെ കൊണ്ട് വരും എന്ന് പറഞ്ഞത് ഞാനല്ല, ആ കമ്പനിയാണ്. സണ്ണി ലിയോണിന്റെ കുറച്ച് വീഡിയോകള്‍ കണ്ട പരിചയം മാത്രമേ എനിക്കുളളൂ. അല്ലാതെ ഞാന്‍ ആരെയും ഈ സിനിമയ്ക്കായി ബന്ധപ്പെട്ടിട്ടില്ല.

Top