Chiking
Latest News

ഭാര്യയ്ക്ക് വേണ്ടി പാട്ടുപാടി കുഞ്ചാക്കോ ബോബന്‍; സത്യത്തില്‍ പ്രിയയെ പറ്റിക്കുകയായിരുന്നു ചാക്കോച്ചന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

‘ഭാര്യയ്ക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി.’ കുഞ്ചാക്കോ ബോബന്റെ വാക്കുകളാണ്. ഭാര്യയ്ക്ക് വേണ്ടി ചാക്കോച്ചന്‍ കോഹിനൂര്‍ എന്ന ചിത്രത്തിലെ ഹേമന്തമെന്‍ കൈകുമ്പിളില്‍ എന്ന പാട്ടാണ് പാടിയത്.

സത്യത്തില്‍ പ്രിയയെ ചാക്കോച്ചന്‍ പറ്റിക്കുകയായിരുന്നു. ചാക്കോച്ചന്‍ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്. അരികെ നിന്ന് പാടിയത് സാക്ഷാല്‍ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം സത്യാവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ രാജാണ് സംഗീതം നല്‍കിയ കൊഹിനൂറിലെ ഗാനം വിജയ് യേശുദാസിന്റെ മികച്ച ഗാനങ്ങളിലൊന്നാണ്. ബി.കെ. ഹരിനാരായണനാണ് വരികള്‍ എഴുതിയത്.

Top