Chiking
Latest News

ബ്ലാസ്‌റ്റേഴ്‌സിന്റെ കളി ഡച്ച് സ്‌റ്റൈലിലായിരിക്കും; ഇത്തവണ ടീം കപ്പടിക്കുമെന്നും ഡച്ച് ഇതിഹാസം വിം സര്‍ബിയര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി : ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാന്‍ സാധ്യതയുണ്ടെന്ന് ഇതിഹാസ മാനേജറായ റിനസ് മിച്ചല്‍സിന്റെ ശിഷ്യനും ഡച്ച് ഇതിഹാസവുമായ വിം സര്‍ബിയര്‍. ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനേയും അദ്ദേഹം പ്രശംസിച്ചു.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തത വെടിയാതെ എങ്ങനെ കളിക്കാം എന്ന് റെനെ താരങ്ങളെ പഠിപ്പിച്ചെന്നും അദ്ദേഹത്തിന്റെ പരിശീലന മുറകള്‍ ടീമിന് ഒരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും വിം പറയുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകരില്‍ ഒരാളാണ് അദ്ദേഹം

ലീഗിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. രണ്ട് വട്ടം റണ്ണേഴ്‌സ് അപ്പായിട്ടുള്ള ടീം ഇത്തവണ കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഈ ലക്ഷ്യം സാധ്യമാക്കാനാണ് സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബര്‍ബറ്റോവിനേയും വെസ് ബ്രൗണിനേയും ടീമിലെത്തിച്ചതും മുന്‍ താരം ഇയാം ഹ്യമിനെ തിരികെ കൊണ്ടു വന്നതും.

വിമ്മും റെനെയും ഡച്ച് താരങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഡച്ച് സ്‌റ്റൈലിലായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ കളിയെന്നാണ് വിം പറയുന്നത്. ടീം ഒരു യൂണിറ്റായി മാറിയിട്ടുണ്ടെന്നും വിം പറയുന്നു. കൊച്ചില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യം മത്സരം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top