Chiking
Latest News

ചൈനയുടെ നടപടികള്‍ക്ക് മുന്നറിയിപ്പുനല്‍കി സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മനില: ചൈനയെ വെല്ലുവിളിച്ച് സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കമായി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ചതുര്‍രാഷ്ട്ര സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയില്‍ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളില്‍ അറിയിച്ചു.

ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ സൈനിക ഇടപെടല്‍ വര്‍ധിച്ച സാഹചര്യത്തില്‍, സഖ്യത്തിന്റെ ഓരോ നീക്കവും നിര്‍ണായകമാകും. സഖ്യത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുര്‍രാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.

അതിനിടെ ആസിയാന്‍ സമ്മേളന ഉദ്ഘാടനവേദിയിലെ ‘നേതൃചങ്ങല’ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ കൈകൊടുക്കേണ്ടത് ആര്‍ക്കെന്നറിയാതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അബദ്ധം പറ്റി. വലത്തുവശത്തു നിന്ന വിയറ്റ്‌നാം പ്രധാനമന്ത്രി ന്യൂയന്‍ ടാന്‍ ഡങ്ങിന് ഇടത്തേ കൈ നല്‍കേണ്ടതിനു പകരം ട്രംപ് തന്റെ വലത്തേ കൈയാണ് നല്‍കിയത്. കൈ പിടിക്കാന്‍ ഇല്ലാതെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് നീട്ടിപ്പിടിച്ച ഇടങ്കയ്യുമായി നിന്നപ്പോഴാണ് ട്രംപിന് അബദ്ധം തിരിച്ചറിഞ്ഞത്. ഇതോടെ ചിരിയായി. ട്രംപ് വലത്തേ കൈ വിടുവിച്ച് വിയറ്റ്‌നാം പ്രധാനമന്ത്രിക്ക് ഇടത്തേ കൈ നീട്ടി. പ്രസിഡന്റ് ഡ്യൂടേര്‍ടിനു ട്രംപിന്റെ വലതു കൈ കിട്ടി.

Russian PM Dmitry Medvedev, Vietnam's PM Nguyen Xuan Phuc, US President Donald Trump, Philippine President Rodrigo Duterte and Australia PM Malcolm Turnbull join hands for a family photo during the ASEAN opening ceremony.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top