Chiking
Latest News

ഗുജറാത്തില്‍ ‘സെക്‌സ് ടേപ്പ്’ വിവാദം കത്തുന്നു; ബിജെപി നടത്തുന്നത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹാര്‍ദിക് പട്ടേല്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ‘സെക്‌സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ പുറത്തുവന്നു. എന്നാല്‍ സിഡിയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് ഹാര്‍ദിക് പ്രതികരിച്ചു. ഇവിടെ നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദിക് ആരോപിച്ചു.

2017 മെയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ചിത്രീകരിച്ച നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണ് വീഡിയോ പ്രക്ഷേപണം ചെയ്തത്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദികിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വീഡിയോയില്‍ കാണുന്നത്.

നിങ്ങള്‍ക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാല്‍ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിതെന്നും ഹാര്‍ദിക് പറഞ്ഞു. ഗുജറാത്തിലെ ആറു കോടി ജനം തന്റെയൊപ്പമാണെന്നാണ് സെക്‌സ് ടേപ്പ് പുറത്തിറങ്ങിയിട്ടും പട്ടേലിന്റെ വാദം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. അതാണ് തിങ്കളാഴ്ച യാഥാര്‍ഥ്യമായത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍  പോകുക

Top