Chiking
Latest News

വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; എഎസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഹൈദരാബാദ്: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മസാജ് ചെയ്യിപ്പിപ്പിച്ച എ.എസ്.ഐ കുടുങ്ങി. മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്‌ഐ ഹസനാണ് വീഡിയോ പുറത്തായതോടെ കുടുങ്ങിയിരിക്കുന്നത്.

ബനിയന്‍ വേഷത്തില്‍ കമിഴ്ന്ന് കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും മസാജ് ചെയ്യുന്ന വനിതാ പൊലീസുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഔദ്യോഗിക യൂണിഫോമിലുള്ള പൊലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവികൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ജൊഗുലമ്പ ഗഡ്വാള്‍ പോലീസ് ഓഫീസര്‍ എസ്.എം.വിജയ് പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top