Chiking
Latest News

ഇതുപോലെയൊക്കെ തുണിയുടുത്താല്‍ തുറിച്ചുനോക്കാതെ പിന്നെന്ത് ചെയ്യും; ദീപികയുടെ ഗ്ലാമര്‍ സാരി ലുക്കിനെ കളിയാക്കി സോഷ്യല്‍മീഡിയ; സെക്‌സിയാകുന്നത് പീഡിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് ആരാധകര്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പദ്മാവതി’യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി ദീപിക പദുകോണ്‍. കഴിഞ്ഞ ദിവസം നടന്ന ജിക്യൂ ഫാഷന്‍ നൈറ്റില്‍ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യാ സാചിയുടെ ഡിസൈനര്‍ സാരി ധരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് വിധേയമാകുകയായിരുന്നു. വളരെ ഗ്ലാമറസായിട്ടുള്ള വേഷം ധരിച്ചായിരുന്നു ദീപിക എത്തിയത്.

ഇതോടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ,ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ നിരവധി ആരാധകരാണ് ദീപികയുടെ സാരിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

‘ഇത്തരത്തിലുള്ള ഫോട്ടോകള്‍ പുരുഷന്മാരെ ആകര്‍ഷിപ്പിക്കാനുതകുന്നവയാണെന്നായിരുന്നു ദീപികയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തത്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് മറ്റൊരാളുടെ ചോദ്യം. ഇവര്‍ ഇത്തരത്തില്‍ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുകയും ശേഷം തങ്ങളുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കരുതെന്ന് പറയുകയും ചെയ്യുമെന്നാണ് മറ്റൊരാള്‍ ട്വിറ്ററിലൂടെ കമന്റ് ചെയ്തത്.

അതേസമയം താരത്തിന് പിന്തുണയുമായും നിരവധി ആരാധകര്‍ രംഗത്തുവരികയുണ്ടായി. ദീപികയുടെ വസ്ത്രത്തെ പ്രശംസിച്ച ആരാധകരില്‍ ചിലര്‍ താരത്തെ വിമര്‍ശിച്ചവരോട് തട്ടിക്കയറുക വരെ ഉണ്ടായി. ഒരു പെണ്‍കുട്ടി പീഡനത്തിനിരയാവുന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ പീഡിപ്പിക്കുന്ന പുരുഷന്മാര്‍ തന്നെയാണെന്നും അതിന് സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്ന രീതിയിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും പുരുഷന്മാര്‍ക്ക് അവരുടെ വികാരങ്ങളെ അടക്കി നിര്‍ത്താനാവുന്നില്ലെങ്കില്‍ അവരെ പിടിച്ചുകെട്ടി ബാര്‍ബേറിയന്‍ കാലത്തുണ്ടായിരുന്ന തരത്തില്‍ ശിക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് ഒരു ആരാധകന്റെ കമന്റ്.

ഇന്ത്യയിലെ ഒട്ടുമിക്ക സ്ത്രീകളും പരമ്പരാഗത രീതിയിലാണ് വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നിട്ടും അവര്‍ പീഡിപ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ പീഡനത്തിനു പിന്നിലുള്ള ചേതോവികാരം അതിനു മുതിര്‍ന്നവരുടെ മെന്റാലിറ്റി തന്നെയാണ്, അല്ലാതെ വസ്ത്രധാരണ രീതിയല്ല. നമ്മുടെ സ്ത്രീകളോട് തല മുതല്‍ കാല്‍വിരല്‍ വരെ വസ്ത്രം ധരിക്കാന്‍ പറയുന്നതിന് പകരം നമ്മുടെ ആണ്‍കുട്ടികളെ സ്ത്രീകളോട് മര്യാദയോടെ പെരുമാറാനും നല്ല വ്യക്തികളായിരിക്കാനും അവരെ പഠിപ്പിക്കുകയാണ് വേണ്ടത്.

ഈ വസ്ത്രത്തില്‍ ദീപിക വളരെ ഭംഗിയായിരിക്കുന്നു, അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്ക് അവര്‍ വളരെ സെക്‌സിയാണെന്ന് തോന്നുകയും ആകര്‍ഷണം തോന്നുകയും ചെയ്‌തേക്കാം, പക്ഷേ അതൊരിക്കലും പീഡിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നുമാണ് മറ്റൊരു ആരാധികയുടെ കമന്റ്.

ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതി ഡിസംബര്‍ ഒന്നിനാണ് റിലീസിനെത്തുന്നത്. പതിനാലാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ റാണി പദ്മാവതിയും, സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും, ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും ആരോപിച്ചാണ് കര്‍ണിസേന പോലെയുള്ള സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top