Chiking
Latest News

തോമസ് ചാണ്ടിയെ എന്‍സിപി കൈവിടുന്നു;  രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരം

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: തോമസ് ചാണ്ടിയെ എന്‍സിപി കൈവിടുന്നു.  തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. മുന്നണി മര്യാദ പാലിക്കണമെന്ന് ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇനിയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. ചാണ്ടിക്കെതിരായ ആരോപമം ഗൗരവമുള്ളതെന്നും ഭാരവാഹി യോഗം വിലയിരുത്തി.

പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോടു രാജിക്കായി അനുമതി ചോദിച്ചു. രാജി വേണ്ടിവരുമെന്നാണു സംസ്ഥാന ഭാരവാഹികളുടെ പൊതുവികാരം. മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവുമുയർന്നു. പാര്‍ട്ടിയുടെ നേതൃയോഗം ചേരാനിരിക്കെയാണു പൊടുന്നനെയുള്ള നിലപാടുമാറ്റം.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അല്‍പം മുന്‍പ് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ രാവിലെ കൊച്ചിയില്‍ പറഞ്ഞത്.

ടി.പി.പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. ദേശീയ നേതാവ് ശരദ് പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്ന് പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്.

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പരാമര്‍ശം വന്ന ശേഷം പ്രതികരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. കേസ് പരിഗണിക്കുമ്പോള്‍ പല അഭിപ്രായങ്ങളും കോടതി പറയാറുണ്ട്. അതിന് കോടതിക്ക് സ്വാതന്ത്ര്യമുണ്ട്. കോടതി വിധി വരുമ്പോള്‍ രാജിക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിഛായ നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി കടിച്ചുതൂങ്ങുകയാണെന്നത് മാധ്യമസൃഷ്ടിയാണ്. അദ്ദേഹം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എന്‍സിപിയുടെ അഭിപ്രായം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.

കാ​രി​ക്കാ​മു​റി​യി​ലെ അ​ധ്യാ​പ​ക​ഭ​വ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം. നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 36 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ഇ​തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തി​നു ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്. ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗം രാ​ജി വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന​തി​നാ​ൽ ച​ർ​ച്ച​ക​ൾ സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മെ​ന്നാ​ണു വി​വ​രം.

Top