Chiking
Latest News

‘ബ്രസീലില്‍ റൊണാള്‍ഡോ’; ജീസസിനെ പുകഴ്ത്തി ഡാനി ആല്‍വെസ്

Web Desk
Indian Telegram Android App Indian Telegram IOS App

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ ബ്രസീലിന്റെ റൊണാള്‍ഡോ എന്ന് വിശേഷിപ്പിച്ച് സഹതാരം ഡാനി ആല്‍വെസ്. വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെതിരെ നടക്കാന്‍ പോകുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് ജീസസിനെ പുകഴ്ത്തി ആല്‍വെസ് രംഗത്തെത്തിയിരിക്കുന്നത്.

നിലവിലെ പി.എസ്.ജി താരവും വ്യാഴാഴ്ച്ച നടക്കാന്‍പോകുന്ന മത്സരത്തിലെ ബ്രസീലിന്റെ ക്യപ്റ്റനുമായ ആല്‍വെസ്, റൊണാള്‍ഡേയെ ജീസസ്സുമായി താരതമ്യം ചെയ്തത് ബ്രസീല്‍ സ്‌ട്രൈക്കറെ യാതൊരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ലായെന്നും പറഞ്ഞു.

‘ഞാന്‍ തമാശ പറഞ്ഞതല്ല. ജീസസ്സിന്റെ ഡ്രൈവുകള്‍ പലതും റൊണാള്‍ഡോയുടേതുമായി സാദൃശ്യമുള്ളതാണ്. ജീസസ്സ് മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്റെ കളിമികവ് ഇനിയും ഉയരുകയേയുള്ളൂ’ ആല്‍വെസ് പറഞ്ഞു. അവന് ടീമിനു വേണ്ടി നേടിയതൊക്കെയും ഒരു സമ്മര്‍ദ്ദവുമില്ലാണ്ടെയാണ്. അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ചാണ് അദ്ദേഹം കളിക്കുന്നത്. ആല്‍വെസ്സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആല്‍വെസ്സിന്റെ കമന്റിനെ പിന്തുണച്ചുകൊണ്ട് ടീം പരിശീലകനും എത്തി. ജീസസ്സിനേപ്പോലൊരു കളിക്കാരന് എപ്പോഴും ഒരു ടീമിന്റെ പിന്തുണ ആവശ്യമുണ്ട്. എങ്കില്‍ മാത്രമേ ആ കളിക്കാരന് മികച്ച പ്രകടനം നടത്തി തിളങ്ങാന്‍ കഴിയുകയുള്ളുവെന്നും പരിശീലകന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഫുള്‍ സ്‌ട്രെങ്ത് ടീമിനെയാവും ബ്രസീല്‍ അണിനിരത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച്ച ജപ്പാനെതിരേ നടന്ന മത്സരത്തില്‍ 3-1 ന്റെ വിജയം ബ്രസീല്‍ സ്വന്തമാക്കിയിരുന്നു. കളിയില്‍ ജീസസ് ഒരു ഗോളും നേടിയിരുന്നു. ഇതോടെ ജീസസിന്റെ ദേശീയ ടീമിനായുള്ള ഗോള്‍ നേട്ടം ഏഴായി.

Top