Chiking
Latest News

തോമസ് ചാണ്ടി വിഷയം: രാജി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍  ടി.പി പീതാംബരന്‍ മാസ്റ്റര്‍. അനാവശ്യ ചര്‍ച്ച നടത്തി വിഷയം വഷളാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാന സമിതിക്ക് അന്തിമതീരുമാനമെടുക്കാനുള്ള അവകാശമില്ല. എന്‍സിപി ദേശീയ നേതൃത്വം എത്രയും വേഗം തീരുമാനമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയക്കുമെന്നും പരസ്യമായി പറയാനാകില്ലെന്നും മുതിർന്ന നേതാവ് എ.കെ. ശശീന്ദ്രൻ അറിയിച്ചു.

തോമസ് ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. ചാണ്ടി ഇപ്പോഴും പാര്‍ട്ടിയുടെ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ സാധാരണ അഭിപ്രായ വ്യത്യാസമാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന പൊതുവികാരമുയർന്നതായാണു റിപ്പോർട്ട്. മന്ത്രിയുടെ രാജിക്കായി യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ പാർട്ടി പാർലമെന്ററി ബോർഡ് തീരുമാനിക്കുമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതൃത്വം. ചാണ്ടി പാർട്ടിയെ നാണം കെടുത്തിയെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടി യോഗം ബഹളത്തിലേക്കു നീങ്ങി. അനാവശ്യ ചർച്ച വേണ്ടെന്നു  ടി.പി. പീതാംബരൻ മാസ്റ്റര്‍ നിലപാടെടുത്തു.  അതേസമയം, മന്ത്രി തോമസ് ചാണ്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്നാണ് എൻസിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ഇന്നു രാവിലെ വ്യക്തമാക്കിയത്. തോമസ് ചാണ്ടിക്കു പിന്തുണ ആവര്‍ത്തിച്ചു സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണു പീതാംബരന്‍ രാവിലെ പറഞ്ഞത്.

അതിനിടെ, ഹൈക്കോടതിയിൽനിന്നു രൂക്ഷമായ പരാമർശങ്ങൾ ഉയർന്നതിനെത്തുർന്നു പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. അതോടൊപ്പം, ദേശീയ നേതാവ് ശരദ് പവാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നു പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top