Chiking
Latest News

തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ഗൗരവമുള്ളതെന്ന് കാനം രാജേന്ദ്രന്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു. പാർട്ടികളാണ് സാധാരണ ഗതിയിൽ മന്ത്രിമാരെ നയിക്കേണ്ടത്. എന്നാൽ മന്ത്രിമാർ പാർട്ടിയെ നിയന്ത്രിക്കാൻ തുടങ്ങിയാൽ ഇങ്ങനെയൊക്കെയിരിക്കും. ചാണ്ടി ചെയ്തത് തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും കാനം പറഞ്ഞു. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തം ഇല്ലെന്ന പരാമർശം ഗൗരവമേറിയതെന്നും കാനം വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കാനം കൂട്ടിച്ചേർത്തു.

വിഷയത്തില്‍ സിപിഐയുടെ അഭിപ്രായം ഇടത് മുന്നണി യോഗത്തില്‍ വ്യക്തമാക്കിയതാണ്. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റാരോടും കൂടിയാലോചിക്കാതെ അദ്ദേഹത്തിനു തീരുമാനമെടുക്കാം. മുന്നണി മര്യാദയുടെ ഭാഗമായി മറ്റൊരു പാർട്ടിയെക്കുറിച്ചു പരസ്യമായി പുറത്തുപറയാൻ തയാറല്ല. ഞങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ അതുന്നയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top