Chiking
Latest News

വമ്പന്‍ ഓഫറുകളുമായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍; 30 മുതല്‍ 90 ശതമാനം വരെ ഇളവ്

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: നിരവധി ഓഫറുകളുമായി ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍. കടകളിലും ഷോപ്പിങ് മാളുകളിലും നവംബര്‍ 23 മുതല്‍ 25 വരെയാണ് മെഗാ സെയില്‍ നടക്കുക. സെയിലിന്റെ രണ്ടാം എഡിഷനില്‍ 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവ് ലഭിക്കും. വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങി എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാകും. മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങളും സൂപ്പര്‍ സെയിലില്‍ ഉണ്ടാകും.

ആറു മാസത്തിനുശേഷമാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നത്. ലോകത്തിന്റെ ഷോപ്പിങ് മാമാങ്കമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നതെന്നും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാല്‍ യുഎഇയില്‍ വാറ്റ് നടപ്പാക്കും. അതിനാല്‍ അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോക്താക്കള്‍ക്ക് നരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡിഎഫ്ആര്‍ഇ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു.

Top