Chiking
Latest News

ശിശുദിനത്തില്‍ ശാന്തിയുടെ ഓര്‍മയുമായി ബിജിപാല്‍; മകളെ നൃത്തം പഠിപ്പിക്കുന്ന ശാന്തിയുടെ വീഡിയോ പങ്കുവെച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ശിശുദിനത്തില്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ പങ്കുവച്ചത് കണ്ണീരണിയുന്ന വീഡിയോയാണ്. അന്തരിച്ച ഭാര്യ ശാന്തി മകള്‍ ദിയയെ നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്ന വീഡിയോയാണ് ബിജിപാല്‍ പങ്കുവെച്ചത്. അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകള്‍ ആസ്വദിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്ന ദിയ മാമൂട്ടുമ്പോള്‍ വായ തുറക്കുന്നുണ്ട്. പിന്നെ എഴുന്നേറ്റ് നിന്ന് അമ്മയ്ക്ക് ചുറ്റും ചുവടുവച്ചുള്ള ഓട്ടമായി. മൂത്ത മകന്‍ ദേവദത്തനാണ് ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയത്. കുഞ്ഞനുജത്തിക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നമുണ്ട് ഏട്ടന്‍ സംവിധായകന്‍.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശാന്തി മസ്തിഷക്കാഘാതം കാരണം കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയും ചെയ്തത്. മുപ്പത്തിയാറാം വയസ്സിലായിരുന്നു ശാന്തിയുടെ അന്ത്യം.

ശാന്തി രാമന്റെ ഏദന്‍തോട്ടത്തിനുവേണ്ടി ആടിയ നൃത്തവും അമ്മയുടെ ഓര്‍മയില്‍ മക്കള്‍ പാടിയ പാട്ടുമെല്ലാം ബിജിബാല്‍ ഇങ്ങനെ പങ്കുവച്ചിട്ടുണ്ട്.

Top