Chiking
Latest News

ട്രിപ്പിള്‍ സെഞ്ച്വറി അടിക്കണമെന്നാണ് ആഗ്രഹമെന്ന് രോഹിത് ശര്‍മ്മ

Web Desk
Indian Telegram Android App Indian Telegram IOS App

ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ താരമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ഈ റെക്കോഡ് ഇന്ത്യക്കാരനായ ഒരാള്‍ തന്നെ മറികടക്കുമെന്നു ലിറ്റില്‍ മാസ്റ്റര്‍ അന്ന് പറഞ്ഞിരുന്നു. ആ പ്രവചനം സത്യമായി. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 214 റണ്‍സ് നേടി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയെന്ന നാഴികക്കല്ല് മറികടന്നു. പിന്നീട് രോഹിത്തിന്റെ ഉഴമായിരുന്നു. ഒരു തവണയല്ല രണ്ട് തവണയാണ് ഇരട്ട സെഞ്ച്വറി നേടി രോഹിത്ത് ചരിത്രമെഴുതിയത്.

എന്നാല്‍ ഇനി ഡബിള്‍ സെഞ്ച്വറിയല്ല താനെടുക്കുന്നത്, ട്രിപ്പിള്‍ സെഞ്ച്വറിയാണെന്നാണ് രോഹിത് പറയുന്നത്. ഗൗരവ് കപൂര്‍ അവതരിപ്പിയ്ക്കുന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ശ്രീലങ്കയ്‌ക്കെതിരെ നേടിയ 264 റണ്‍സ് നേട്ടത്തിനു ശേഷം ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും ഔട്ടിങ്ങിനു പുറത്തിറങ്ങുമ്പോഴും ആളുകള്‍ എന്നോട് ചോദിക്കുന്നത് എന്നാണ് നിങ്ങള്‍ 300 റണ്‍സ് നേടുന്നത് എന്ന്. ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയാണത്. അത് നിറവേറ്റാന്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്. അതുകൊണ്ട് അടുത്തുതന്നെ 300 ന് വേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിയ്ക്കും.’രോഹിത്ത് പറഞ്ഞു

‘264 റണ്‍സ് പ്രകടനത്തിനു ശേഷം എന്റെ കോച്ച് എന്നോട് പറഞ്ഞത് ഇന്നിങ്ങ്‌സിന്റെ തുടക്കത്തില്‍ മെല്ലപ്പോക്കില്ലായിരുന്നെങ്കില്‍ ഞാന്‍ സുഖമായി 300 കടന്നേനെ എന്ന്. അന്ന് ഞാന്‍ അദ്ദേഹത്തോട് തമാശയായി ചോദിച്ചു. നിങ്ങള്‍ക്ക് 264 എന്ന റണ്‍സ് കുറവായി തോന്നുന്നുണ്ടോ എന്ന്’ രോഹിത്ത് പറയുന്നു.

തന്റെ രണ്ട് ഡബിള്‍ സെഞ്ച്വറികളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏത് എന്ന ചോദ്യത്തിന് അതിന് വ്യക്തമായൊരു മറുപടി പറയാനാകില്ല എന്നാണ് രോഹിത്ത് പറഞ്ഞത്. ‘209 റണ്‍സ് നേടുമ്പോള്‍ അത് ടീമിന്റെ വിജയത്തിന് അനിവാര്യമായിരുന്നു. ധവാനും കൊഹ്‌ലിയും നേരത്തെ പുറത്തായി. ഞാന്‍ സമ്മര്‍ദ്ദത്തിലായി. അന്ന് ഞാന്‍ മികച്ച പ്രകടനം നടത്തിയില്ലായെങ്കില്‍ ടീമിന് നല്ലൊരു ടോട്ടല്‍ നേടാന്‍ കഴിയില്ലായിരുന്നു. സീരീസ് നിര്‍ണയിക്കുന്ന മത്സരമായിരുന്നു. ആ ഇന്നിങ്ങ്‌സില്‍ ഞാന്‍ 16 സിക്‌സ് നേടി. എ.ബി.ഡിവില്യേഴ്‌സ് കഴിഞ്ഞ വര്‍ഷം വിന്റീസിനെതിരെ കളിയ്ക്കും വരെ അത് റെക്കോഡായിരുന്നുവെന്നും രോഹിത്ത് പറഞ്ഞു.

Top