Chiking
Latest News

ഐഫോണ്‍ എക്‌സിന്റെ ഡിസ്‌പ്ലേക്കെതിരെ വ്യാപക പരാതി; സ്‌ക്രീനില്‍ ‘പച്ച വരകള്‍’

Web Desk
Indian Telegram Android App Indian Telegram IOS App

ആപ്പിള്‍ ഐഫോണ്‍ എക്‌സ് വിപണിയിലെത്തി രണ്ടാഴ്ച പിന്നിട്ടതോടെ വന്‍വില്‍പ്പനയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനിടയില്‍ വ്യാപക പരാതികളും വരാന്‍ തുടങ്ങി. സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ ഫീച്ചറുകളെ കൊണ്ട് ഐഫോണ്‍ എക്‌സിന്റെ ഡിസ്‌പ്ലെക്കെതിരെയാണ് പരാതികള്‍ വന്നിരിക്കുന്നത്.

മറ്റു ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായ ഡിസ്‌പ്ലെയുമായി വിപണിയിലെത്തിയ ഐഫോണ്‍ എക്‌സിന്റെ സ്‌ക്രീനില്‍ പച്ചനിറത്തിലായുള്ള ലൈന്‍ വരുന്നു എന്നാണ് പരാതി. നേരത്തെ ഐഫോണ്‍ എക്‌സ് സ്‌ക്രീന്‍ റെസ്‌പോണ്‍സീവ് അല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്‌ക്രീനിലെ ലൈനിലെ കുറിച്ച് ട്വിറ്ററിലും ഫെയ്‌സുബുക്കിലും പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

ഐഫോണ്‍ എക്‌സിന്റെ കുറച്ചു ഹാന്‍ഡ്‌സെറ്റുകളിലാണ് ഡിസ്‌പ്ലെയില്‍ കുത്തനെയുള്ള ലൈന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌ക്രീനിന്റെ മുകളില്‍ നിന്ന് താഴെ വരെ ഗ്രീന്‍ ലൈന്‍ കാണാവുന്നതാണ്. പ്രശ്‌നം കണ്ടെത്തിയ ഹാന്‍ഡ്‌സെറ്റുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആപ്പിളിന്റെ സപ്പോര്‍ട്ട് ഫോറങ്ങളിലും ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.

Top