Chiking
Latest News

നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണം-ബിനോയ് വിശ്വം

Web Desk
Indian Telegram Android App Indian Telegram IOS App


കോഴിക്കോട്:കായല്‍ കൈയേറ്റ വിഷയത്തില്‍ കോടതി പരാമര്‍ശം ഉണ്ടായതിന് പിന്നാലെ തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം.

കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് വിശ്വം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ഞായറാഴ്ചത്തെ എല്‍.ഡി.എഫ് യോഗത്തിന് ശേഷം തോമസ് ചാണ്ടി രാജിവെക്കട്ടെ എന്ന നിലപാടിലേക്ക് സി.പി.ഐയും എത്തിയിരുന്നു അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് എന്നുള്ള ഒഴുക്കന്‍ മറുപടിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ പോലും പറഞ്ഞിരുന്നത്.

Top