Chiking
Latest News

പയ്യോളി മനോജ് വധക്കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് മുന്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുന്‍ പ്രതിയുടെ വെളിപ്പെടുത്തല്‍. സിപിഐഎം പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ വടക്കേല്‍ ബിജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഭാഗീയതയുടെ പേരില്‍ തന്നെ അന്യായമായി പ്രതിയാക്കിയതാണ്. കേസിലെ പ്രതികള്‍ വിഎസ് പക്ഷക്കാരാണെന്ന് പ്രചാരണം നടത്തിയിരുന്നതായും ബിജു വെളിപ്പെടുത്തി.

2012 ഫെബ്രുവരിയിലായിരുന്നു ബി.എം.എസ് പ്രവര്‍ത്തകനായിരുന്ന മനോജിനെ വധിക്കുന്നത്. അതിനടുത്ത സമയത്ത് തന്നെയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഷൂക്കൂര്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടും തങ്ങള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് ബിജു പറഞ്ഞു. കേസില്‍ ആദ്യം അറസ്റ്റിലായവരെല്ലാം സംഭവവുമായി ബന്ധമില്ലാത്തവരാണ്. പാര്‍ട്ടിയിലെ ചില കാര്യങ്ങള്‍ എതിര്‍ത്തവരെയെല്ലാം വിഭാഗീയതയുടെ പേരില്‍ കേസില്‍ പെടുത്തുകയായിരുന്നു. ഇപ്പോള്‍ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചോളം പേര്‍ യഥാര്‍ത്ഥ പ്രതികള്‍ തങ്ങളല്ലെന്നും പാര്‍ട്ടിയിലെ ചില ഉന്നതര്‍ മനപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും കാണിച്ച്‌ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ജയിലില്‍ നിന്ന് സൂപ്രണ്ട് വഴി പരാതി അയച്ചിരുന്നു. ഈ കത്ത് പുറത്തായതോടെ കേസ് ഏറെ വിവാദമായി. ഈ സാഹചര്യത്തിലാണ് മനോജ് വധക്കേസ് സി.ബി.ഐ ഏറ്റെടുത്തത്.

അതേസമയം,കേസുമായി ബന്ധപ്പെട്ട് സി.ബി.എെ അറസ്റ്റ് ചെയ്ത സി.പി.എം മുന്‍ ഏരിയ സെക്രട്ടറി അടക്കം 9 പേരെ കൊച്ചിയിലെത്തിച്ചു. ജില്ലാ കമ്മിറ്റി അംഗവും മുന്‍ പയ്യോളി ഏരിയാ സെക്രട്ടറിയുമായ ടി. ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ലിഗേഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി. സുരേഷ്, എന്‍.സി. മുസ്തഫ, അയനിക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗം കുമാരന്‍, മുചുകുന്ന് സ്വദേശികളായ രതീഷ്, അനൂപ്, അരുണ്‍രാജ് എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

Top