Chiking
Latest News

ഇതാണോ കങ്കണ മണാലിയില്‍ സ്വന്തമാക്കിയ സ്വപ്നവീട്? മനോഹരമായ വീടിന്റെ ചിത്രങ്ങള്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ഹിമാചല്‍ പ്രദേശിലെ ലോകപ്രശ്‌സ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ മണാലിയില്‍ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്. പുതുവത്സരത്തോടനുബന്ധിച്ചാണ് കങ്കണ പുതിയ വീട് വാങ്ങിയത്. യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ മണാലിയിലെ കങ്കണയുടെ പുതിയ വീട് ബോളിവുഡില്‍ സംസാരമായിക്കഴിഞ്ഞു.

നേരത്തെ മുംബൈയിലെ ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റില്‍ കങ്കണ തനിക്ക് വേണ്ടി ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. നാല് വര്‍ഷം മുമ്പ് വാങ്ങിയ അഞ്ചുമുറികളുള്ള ആ അപ്പാര്‍ട്ട്‌മെന്റ് സംവിധായകന്‍ വികാസ് ബാലിന്റെയും ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ റിച്ച ബാലിന്റെയും നേതൃത്വത്തില്‍ റസ്റ്റിക്‌ലുക്കില്‍ ‘റാണി’യുടെ കൊട്ടാരമാക്കി മാറ്റുകയായിരുന്നു. കടുംനീല വാതിലുകളും പൂക്കള്‍ വിടര്‍ന്നു വിതറികിടന്നുള്ള ചുവരുകളും ജ്യാമിതീയ രൂപങ്ങള്‍ കോലം വരച്ചതുപോലുള്ള തറയുമെല്ലാം കങ്കണയുടെ ബോള്‍ഡ് ബ്യൂട്ടിക്ക് ഇണങ്ങുന്നതാണ്.

മുംബൈയിലെ അപ്പാര്‍ട്ട് മെന്റ്

Kangana Ranaut apartment

Kangana Ranaut apartment

Kangana Ranaut apartment

Kangana Ranaut apartment

Kangana Ranaut apartment

Kangana Ranaut apartment

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top