Chiking
Latest News

വളര്‍ന്നുവരുന്ന സുശീല എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു; സ്‌നേഹം കൊണ്ട് എന്നെ വീര്‍പ്പുമുട്ടിച്ച ആ കൊച്ചുകുട്ടിയെ മറക്കാന്‍ സാധ്യമായിരുന്നില്ല; എകെജി സുശീലയെ ഓര്‍മ്മിക്കുന്നത് ഇങ്ങനെ

Web Desk
Indian Telegram Android App Indian Telegram IOS App

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ.ഗോപാലന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’യിലെ പത്തൊമ്പതാം അധ്യായമായ ‘വിവാഹ’ത്തിലാണ് സുശീല ഗോപാലനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിക്കുന്നത്. ‘എന്റെ ജീവിതകഥ’യുടെ 196ാം പേജില്‍ ഇങ്ങനെ പറയുന്നു:

”ഞാനും മറ്റ് സഖാക്കളും ഒളിവിലായിരുന്നപ്പോള്‍ സഖാവ് പണിക്കരുടെ ചെറിയ കുടുംബം ഞങ്ങള്‍ക്ക് അഭയം നല്‍കി. ഞാനവിടെ താമസിക്കുന്ന കാലത്ത് സുശീല രാഷ്ട്രീയ സംഭവവികാസങ്ങള്‍ പഠിക്കാനും മനസിലാക്കാനും ശ്രമിക്കുന്ന ഒരു വിദ്യാര്‍ഥിനിയായിരുന്നു. ദിവസത്തില്‍ 24 മണിക്കൂറും ഒളിവില്‍ താമസിച്ചിരുന്ന എനിക്ക് ആ കുസൃതിക്കുട്ടിയുടെ സഹവാസം ആശ്വാസം നല്‍കി. അവര്‍ക്ക് രാഷ്ട്രീയകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ക്ലാസിലെ പാഠം പഠിക്കാന്‍ സഹായിക്കുന്നതും എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു. പണിക്കരും അദ്ദേഹത്തിന്റെ സഹോദരിയും മൂന്ന് കുട്ടികളുമടങ്ങിയ ആ ചെറിയ കുടുംബത്തിലെ ശാന്തവും സമാധാനപരവുമായ ജീവിതം കുടുംബജീവിതത്തിന്റെ മനോഹാരിതയിലേക്ക് എന്റെ ചിന്ത തിരിച്ചുവിട്ടു. അവിടെ മൂന്ന് മാസം താമസിച്ചതോടെ ഞാന്‍ കുടുംബത്തിലെ ഒരാളെപ്പോലെയായി. വളര്‍ന്നുവരുന്ന സുശീല എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ആ കൊച്ചുകുടുംബത്തിലെ  കൊച്ചുസഹോദരി ദുരിതപൂര്‍ണമായ എന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് നന്നാവില്ലെന്നുള്ള ചിന്ത ആദ്യം എന്നെ സംശയാലുവാക്കി. ഞാന്‍ എന്റെ ഹൃദയത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌നേഹംകൊണ്ട് എന്നെ വീര്‍പ്പുമുട്ടിച്ച ആ കൊച്ചുകുട്ടിയെ മറക്കാന്‍ സാധ്യമായിരുന്നില്ല”.

എകെജി തന്റെ ആത്മകഥയില്‍ തുറന്നു പറഞ്ഞ ഇക്കാര്യമാണ് വി.ടി.ബല്‍റാം വളച്ചൊടിച്ചതും ഇപ്പോള്‍ വിവാദമായിരിക്കുന്നതും. വിവാഹം എന്ന അധ്യായം പൂര്‍ണമായും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

അധ്യായം മുഴുവന്‍ വായിക്കുന്നതിനായി പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top