Chiking
Latest News

ശരീരത്തിലെ മുറിപ്പാടുകള്‍ തുറന്നുകാട്ടി ഒരു കൂട്ടമാളുകളുടെ ഫോട്ടോഷൂട്ട്; ഓരോ ചിത്രങ്ങള്‍ക്കും പറയാനുള്ളത് ഓരോ കഥകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍, ആ മുറിവിന്റെ ശേഷിപ്പായി പാടുകള്‍ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും ശരീരത്തെ വിരൂപമാക്കി മാറ്റാറുണ്ട്. ചിലപ്പോള്‍ ചെറിയ മുറിപ്പാടുകളാകും. മറ്റ് ചിലപ്പോള്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പാടുകള്‍ ശരീരത്തെ പൊതിഞ്ഞിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ അത് ആളുകളെ മാനസികമായി തന്നെ തകര്‍ക്കാറുണ്ട്. മറ്റുള്ളവരുടെ മുന്നിലേക്ക് പോകുന്നതിന് പോലും മടിക്കുന്ന തരത്തിലേക്ക് അത് കാരണമാകാറുമുണ്ട്. ഒരു മാറാ വ്യാധി പോലെ ആളുകള്‍ ഇത്തരം പാടുകളെ നോക്കിക്കാണുന്നതാണ് പ്രധാന പ്രശ്‌നം.

മുറിപ്പാടുകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നാണ് ലണ്ടനില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായ സോഫി മായെന്‍ പറയുന്നത്. അതിനായി അവര്‍ ഒരു ഫോട്ടോഗ്രാഫി പ്രൊജക്ട് സംഘടിപ്പു.  ബിഹൈന്‍ഡ് ദി സ്‌കാര്‍സ് (മുറിപ്പാടുകള്‍ക്ക് പിന്നില്‍) എന്ന പേരിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ആണ്‍-പെണ്‍ ഭേദമന്യ ഒരു കൂട്ടം ആളുകളാണ് യാതൊരു മടിയുമില്ലാതെ തങ്ങളുടെ ശരീരത്തിലെ ഒളിപ്പിച്ചുവെച്ച പാടുകള്‍ തുറന്നുകാട്ടാന്‍ തയ്യാറായി രംഗത്തെത്തിയത്.

”ഈ പ്രൊജക്ട് തുടങ്ങുമ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത് ഒരൊറ്റ ലക്ഷ്യമാണ്. ഇതിലൂടെ ഒരാളുടെയെങ്കിലും ചിന്താഗതിയില്‍ മാറ്റം വരുത്താന്‍ സാധിച്ചാല്‍ അത് എന്റെ വിജയമാണ്. എനിക്കുറപ്പുണ്ട് പ്രൊജക്ട് കൂടുതല്‍ പേരിലേക്ക് എത്തുമ്പോള്‍ മികച്ച പ്രതികരണം ലഭിക്കുമെന്ന്”, സോഫിയ പറഞ്ഞു. ഒരോ ചിത്രങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ടെന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.

താന്‍ ഇന്ന് വരെ എടുത്തിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചതും തികച്ചും ആത്മാര്‍ഥവുമായ ചിത്രങ്ങളാണെന്നും സോഫിയ വ്യക്തമാക്കി.

മായ

Maya

കഴിഞ്ഞ കുറച്ചുമാസങ്ങള്‍ എനിക്ക് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്റെ തൊലിപ്പുറം വികൃതമായിക്കൊണ്ടിരുന്നു. എനിക്ക് 18 മാസം പ്രായമുള്ളപ്പോഴാണ് എപിഡര്‍മോളിസിസ് ബുള്ളോസ എന്ന രോഗം കണ്ടെത്തുന്നത്. എന്നാല്‍ അപ്പോഴൊന്നും ശരീരത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അടുത്ത കാലം വരെയും യാതൊരു വിധ പ്രശ്‌നവും അലട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ത്വക്കില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.എന്റെ ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെട്ടു. ത്വക്ക് വൃത്തിയാക്കാനായി ദിവസങ്ങള്‍ ചിലവിട്ടു. ചിലപ്പോള്‍ വേദന കൊണ്ട് പുളയും. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ ആത്മവിശ്വാസം തിരികെ കിട്ടി. ജീവിതകാലം മുഴുവന്‍ ഈ പാടുകള്‍ എന്റെ ശരീരത്തിലുണ്ടായാലും അതെന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്ന് ഉറപ്പുണ്ട്.

മേഴ്‌സി

Mercy
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പൊള്ളലേറ്റതാണ് എനിക്ക്. 29ാം വയസിലാണ് എനിക്ക് പൊള്ളലേല്‍ക്കുന്നത്. തികച്ചും ദുര്‍ഘടം നിറഞ്ഞ പാതയിലൂടെയുള്ള യാത്രയായിരുന്നു അത്. അതിന്റെ പാടുകള്‍ എന്റെ ശരീരത്തെ വൈകൃതമാക്കി. എന്നാല്‍ ആ പാടുകള്‍ കാണുമ്പോള്‍ ഞാന്‍ ആശ്വസിക്കുന്നുണ്ട്. ഞാന്‍ എന്താണെന്ന് തിരിച്ചറിയാന്‍ അവ എന്നെ സഹായിക്കുന്നു. വിലപിടിപ്പുള്ള അമൂല്യമായ ആഭരണമായിട്ടാണ് ആ മുറിപ്പാടുകളെ ഞാന്‍ നോക്കിക്കാണുന്നത്. ഈ ചിത്രങ്ങളിലൂടെ ഞാന്‍ എന്റെ ശരീരത്തിലെ പാടുകള്‍ തുറന്നുകാട്ടുന്നതിലൂടെ ആര്‍ക്കെങ്കിലും ആത്മവിശ്വാസം നല്‍കുമെങ്കില്‍ അതെനിക്ക് സന്തോഷം നല്‍കും.

ആഗ്നസ്

Agnes

1997ല്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് എന്റെ മുഖത്ത് പാടുകളുണ്ടായത്. അന്ന് എനിക്ക് ഏഴ് വയസായിരുന്നു പ്രായം. 27 ശസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയത്. എന്റെ ശരീരത്തിലെ പാടുകള്‍ യാതൊരു വിധത്തിലും എന്നെ അലട്ടുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് മനോഹരമാണ്.

ഇസബെല്ല

Isabella

എനിക്കിന്ന് ലോകത്തോട് ചെറിയൊരു ദേഷ്യമുണ്ട്. 2 വര്‍ഷവും 2 ദിവസവും പിന്നിട്ട് കഴിഞ്ഞിട്ടും എനിക്കിപ്പോഴും ഒരു പൂര്‍ണത അനുഭവപ്പെടുന്നില്ല എന്നതിന്റെ ദേഷ്യമാണ് അത്. മുറിച്ചിട്ടും, തുന്നിച്ചേര്‍ത്തിട്ടും പൂര്‍ണത തോന്നുന്നില്ല. എന്റെ ഓര്‍മ്മകളും സ്വപ്‌നങ്ങളും വര്‍ത്തമാനകാലവുമായി കൂടിക്കലര്‍ന്നിരിക്കുകയാണ്. 2 വര്‍ഷവും 2 മാസവുമായിട്ടും എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല. പക്ഷെ ഞാന്‍ മാറും…

ക്ലോ

Chloe

എനിക്ക് 13 വയസുള്ളപ്പോള്‍ മുതലാണ് ഞാന്‍ എന്റെ ശരീരത്തെ തന്നെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങിയത്. ശരീരത്തെ കൂടുതല്‍ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടിരുന്നു. ഈ മുറിപ്പാടുകള്‍ ഒരു ശസ്ത്രക്രിയകളിലൂടെയും മാറ്റാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പിന്നെ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് ആ ‘മുറിപ്പാടു’കളെ സ്‌നേഹിക്കുക എന്നത് മാത്രമാണ്. എന്റെ ശരീരത്തിലെ മുറിപ്പാടുകള്‍ എന്റെ കഥ പറയും.

ബിന്റു

Bintu

ചെറുപ്പത്തില്‍ ചൂടുള്ള ചായ എന്റെ തോളിലേക്കും മാറിടത്തിലേക്കും വയറിലേക്കും തട്ടിമറിയുകയായിരുന്നു. 11 മാസം പ്രായമുള്ളപ്പോഴായിരുന്നു അത്. അന്ന് മുതല്‍ അതിന്റെ പാടുകള്‍ എന്റെ ശരീരത്തിലുണ്ട്. അത് വെറും മുറിപ്പാടുകളാണ് എന്ന് പറയാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. എന്നാല്‍ പുതിയ ആളുകളെ കണ്ടുമുട്ടുമ്പോള്‍, അവരുടെ നോട്ടത്തില്‍ ചിലപ്പോഴെങ്കിലും ഞാന്‍ ചൂളിപ്പോയിട്ടുണ്ട്. എന്റെ ശരീരത്തില്‍ അസ്വാഭാവികമായി എന്തോ ഉണ്ടെന്നൊരു തോന്നല്‍ അപ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ മനസ് പറയും. അത് പൊള്ളിയതുകൊണ്ടുണ്ടായ പാടാണ്, വെറുമൊരു ‘മുറിപ്പാട്’ എന്ന്.

ഡേവിഡ്

David

കഴിഞ്ഞ 7 വര്‍ഷം കൊണ്ട് എന്റെ ശരീത്തില്‍ ഞാന്‍ ഏല്‍പ്പിച്ച മുറിവുകളാണ് പാടുകളായി ഇടത് കൈയിലുള്ളത്.

ദീപ്ക്ഷിക

Deepshikha

എന്റെ ശരീരത്തില്‍ മുറിപ്പാടില്ലാതെ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് 4 മാസം പ്രായമുള്ളപ്പോഴാണ് ശരീരത്തില്‍ അധികമായി ഉണ്ടായിരുന്ന ഒരു കിഡ്‌നി എടുത്തുമാറ്റുന്നത്. ഞാന്‍ വളര്‍ന്നപ്പോള്‍ എന്റെ പാടുകളും എനിക്കൊപ്പം വളര്‍ന്നു. അതെന്റെ ആത്മവിശ്വാസം കെടുത്തി. എന്നാല്‍ ചില ആളുകളില്‍ നിന്ന് എനിക്ക് കിട്ടിയ പിന്തുണ വളരെ വലുതാണ്. 34 വയസ് വരെ കാത്തിരിക്കേണ്ടി വന്നു പാടുകള്‍ തുറന്നുകാട്ടാനുള്ള ആത്മവിശ്വാസം നേടിയെടുക്കാന്‍. ആത്മവിശ്വാസത്തോടെ സാരി ഉടുക്കാനും ബിക്കിന് ഇട്ട് ലോകം കറങ്ങാനും എനിക്ക് കഴിഞ്ഞെങ്കിലെന്ന് അഗ്രഹവമുണ്ട്. അങ്ങനെ ഒരു ദിവസം വരും.

മറ്റ് ചില ചിത്രങ്ങള്‍:

Barbara

Leo

Abi

Adele

Isabella

Hannah

Jessica

Grace

Billy

Andrea

Michelle

Maxim

Jamie

Lucia

Helen

Ellen

Yasmin

Lamissah

Isabella

Becky

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top