Chiking
Latest News

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജയന്‍ പിഷാരടിക്ക് നവയുഗം യാത്രയയപ്പ് നല്‍കി

Web Desk
Indian Telegram Android App Indian Telegram IOS App

ദമാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജയന്‍ പിഷാരടിക്ക് നവയുഗം യാത്രയയപ്പ് നല്‍കി. നവയുഗം സാംസ്‌കാരികവേദി അമാമ്ര യൂണിറ്റ് സെക്രട്ടറിയും ദമാം മേഖല കമ്മിറ്റി അംഗവുമായിരുന്നു ജയന്‍ പിഷാരടി.

നവയുഗം ദമാം മേഖല കമ്മിറ്റിയുടെയും, അമാമ്ര യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ രഘു അദ്ധ്യക്ഷത വഹിച്ചു. നവയുഗം ദമാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്, മേഖല ട്രെഷറര്‍ ശ്രീലാല്‍, അമാമ്ര യൂണിറ്റ് നേതാക്കളായ ചാക്കോ ജോണ്‍, സുകു പിള്ള, ബാലന്‍ ദിനേശ്, കെ.പി.പിള്ള, സന്തോഷ്, നാസര്‍, വിജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദമാം മേഖല ജയന്‍ പിഷാരടിക്ക് ഉപഹാരവും നല്‍കി.

തൃശൂര്‍ ചേലക്കര സ്വദേശിയായ ജയന്‍ പിഷാരടി എട്ടുവര്‍ഷങ്ങളായി സൗദിയില്‍ പ്രവാസിയാണ്. ദമാമില്‍ ഒരു ട്രേഡിംഗ് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് സ്റ്റാഫായി ജോലി നോക്കി വരികയായിരുന്നു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവുമൊത്ത് നാട്ടില്‍ വിശ്രമജീവിതം നയിയ്ക്കാനാണ് ജയന്റെ തീരുമാനം.

Top