Chiking
Latest News

നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ചെറുകഥാ വിഭാഗത്തില്‍ നജീം കൊച്ചുകലുങ്കിന് ഒന്നാം സ്ഥാനം

Web Desk
Indian Telegram Android App Indian Telegram IOS App

അല്‍കോബാര്‍: നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റിയുടെ സഖാവ് കെ.സി.പിള്ള സ്മാരക സാഹിത്യ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥാ വിഭാഗത്തില്‍ നജീം കൊച്ചുകലുങ്ക് എഴുതിയ ‘അപ്പോള്‍ അവളൊരു ഉപ്പുശിലയായി’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷൈന്‍.ടി.തങ്കന്‍ എഴുതിയ ‘സൂസന്ന’ എന്ന ചെറുകഥയും, മൂന്നാം സ്ഥാനം ശിഹാബ് എ. ഹസ്സന്‍ എഴുതിയ ‘വൈറ്റില…വൈറ്റില’ എന്ന ചെറുകഥയും കരസ്ഥമാക്കി.

കവിത വിഭാഗത്തില്‍ സോഫി ഷാജഹാന്‍ എഴുതിയ ‘ഒറ്റമുറിവ്’ എന്ന കവിത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സോണി ഡിത്ത് എഴുതിയ ‘പരിവര്‍ത്തനങ്ങളുടെ വിചിത്രലിപികള്‍’ എന്ന കവിതയും, മൂന്നാം സ്ഥാനം രവി റാഫി എഴുതിയ ‘താതന്‍’ എന്ന കവിതയും കരസ്ഥമാക്കി.

എഴുത്തുകാരനായ തമ്പാനൂര്‍ ചന്ദ്രശേഖരന്‍, സാഹിത്യനിരൂപകനായ പ്രൊഫ:വിശ്വമംഗലം സുന്ദരേശന്‍, കവി കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, പ്രവാസി എഴുത്തുകാരന്‍ ബെന്‍സി മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട അവാര്‍ഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രവാസത്തിന്റെ വിഹ്വലതകളും, വിവിധങ്ങളായ സമകാലിക വിഷയങ്ങളും പ്രമേയമായ സൃഷ്ടികള്‍ നല്ല നിലവാരം പുലര്‍ത്തിയതായും പ്രവാസ ജീവിതത്തിന്റെ പരിമിതികള്‍ക്കിടയിലും സാഹിത്യത്തില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ പ്രവാസലോകത്ത് ഉണ്ടാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

2015 മുതലാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റി, പ്രവാസിസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പി്ക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.

ഫെബ്രുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച ദമാമില്‍ നടക്കുന്ന ‘സര്‍ഗ്ഗപ്രവാസം2017 ‘ന്റെ വേദിയില്‍ വെച്ച്, മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി, മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കുമെന്ന് ‘സര്‍ഗ്ഗപ്രവാസം2017’ സംഘാടകസമിതി ചെയര്‍മാന്‍ ദാസന്‍ രാഘവന്‍, കോബാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വര്‍ക്കി, മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

മറ്റ് അവാര്‍ഡ് ജേതാക്കള്‍

Top