Chiking
Latest News

നവയുഗം തുണച്ചു; പ്രവാസ ജീവിതത്തിലെ ദുരിതങ്ങള്‍ അവസാനിപ്പിച്ച് ആന്ധ്ര സ്വദേശിനി നാട്ടിലേക്ക് മടങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App

ദമാം: സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതെയും ശമ്പളം നല്‍കാതെയും ബുദ്ധിമുട്ടിലായ ആന്ധ്ര സ്വദേശി ലക്ഷ്മി നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ബ്യൂട്ടിപാര്‍ലറിലെ ജോലിയ്ക്ക് എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒരു വിസ ഏജന്റ് സൗദിയിലേക്ക് അയച്ചത്. എന്നാല്‍ ബ്യൂട്ടിപാര്‍ലറിലെ ജോലി കൂടാതെ പാര്‍ലറിന്റെ ഉടമയുടെ വീട്ടിലെ ജോലികളും ചെയ്യണമെന്ന് ലക്ഷ്മി മനസിലാക്കുന്നത് അവിടെ എത്തിയ ശേഷമാണ്. ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് ലക്ഷ്മി അവിടെ ജോലി തുടര്‍ന്നു.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ തന്നെ നാട്ടിലേക്ക് അയക്കണമെന്ന് ലക്ഷ്മി സ്‌പോണ്‍സറോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ സമ്മതിച്ചില്ല എന്ന് മാത്രമല്ല, തുടര്‍ന്ന് ശമ്പളവും കൊടുക്കാതെയായി. അങ്ങനെ 9 മാസം ലക്ഷ്മിക്ക് പിന്നെയും ആ വീട്ടില്‍ ജോലി ചെയ്യേണ്ടി വന്നു. പിന്നീട് ഒരു ദിവസം ആരുമറിയാതെയാണ് ലക്ഷ്മി പുറത്ത് കടന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി സമീപിക്കുന്നത്. ഒടുവില്‍ പൊലീസുകാരാണ് ലക്ഷ്മിയെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചത്.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജുവും മറ്റ് പ്രവര്‍ത്തകരും ലക്ഷ്മിയുടെ സ്‌പോണ്‍സറെ നിരന്തരമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. നവയുഗം പ്രവര്‍ത്തകരുടെ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ എത്തി, ലക്ഷ്മിക്ക് കുടിശ്ശിക ശമ്പളവും പാസ്‌പോര്‍ട്ടും തിരികെ നല്‍കി. മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ലക്ഷ്മിക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കി. പിന്നീട് നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

Top