Chiking
Latest News

കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ചൈനീസ് യുവാവ് താമസിക്കുന്നത് പാലത്തിന് കീഴില്‍; അതിന്റെ കാരണം കേട്ടാല്‍ ഞെട്ടും

Web Desk
Indian Telegram Android App Indian Telegram IOS App

ലോട്ടറി എടുക്കാന്‍ താല്‍പര്യമുള്ളവരാണ് അധികപേരും. ഭാഗ്യം തുണച്ചാല്‍ മാത്രം അടിക്കുന്നതാണ് ലോട്ടറി. എന്നാല്‍ ലോട്ടറിയെടുക്കുന്നതിന് ചില സാങ്കേതിക വശങ്ങളുള്ളതായി കേട്ടിട്ടുണ്ട്. ചിലര്‍ മൊബൈല്‍ നമ്പറുമായും തങ്ങളുടെ ഭാഗ്യ നമ്പറുമായൊക്കെ ഒത്ത് വെച്ച് ടിക്കറ്റ് എടുക്കുന്നവരുണ്ട്. എന്നാല്‍ മറ്റ് ചിലരാണെങ്കില്‍ അതൊന്നും ശ്രദ്ധിക്കാതെ ലോട്ടറിയെടുക്കുന്നവരാണ്. എന്നാല്‍ ലോട്ടറിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി പാലത്തിന്റെ കീഴില്‍ തുടര്‍ച്ചയായി പത്തു വര്‍ഷം താമസിക്കുന്ന ഒരു യുവാവിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ഒരാളുണ്ട്. ചൈനീസ് സ്വദേശിയായ വാങ് ചെങ്‌സു എന്നാണ് അദ്ദേഹത്തിന്റെ പേര്.

2008 മുതലാണ് ഇയാള്‍ പാലത്തിനു കീഴില്‍ താമസിക്കാന്‍ തുടങ്ങിയത്. ലോട്ടറി ടിക്കറ്റിന്റെ പുറകിലെ രഹസ്യം മനസ്സിലാക്കുകയും അതിനെപ്പറ്റി ഒരു പുസ്തകം എഴുതുകയുമാണ് ഇയാളുടെ ലക്ഷ്യം. എന്നാല്‍ രഹസ്യം മനസ്സിലാക്കുന്നതിനായി പാലത്തിനു താഴെ താമസിക്കുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ ഇയാള്‍ക്കും ഉത്തരമില്ല. 2008ല്‍ ഒരു നിര്‍മ്മാണമേഖലയില്‍ ഉണ്ടായ അപകടത്തില്‍ ഇയാളുടെ തലക്ക് പരിക്കേറ്റിരുന്നു. അന്നു മുതലാണ് ഇയാള്‍ പാലത്തിനു താഴെ താമസിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ദക്ഷിണ പടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. ലോട്ടറിയുടെ രഹസ്യം മനസ്സിലാക്കിയിട്ടു മാത്രമേ താന്‍ വീട്ടിലേക്കു പോകുകയുള്ളൂ എന്നാണ് വാങ് പറയുന്നത്. തന്റെ പഠനത്തിനായി ഇയാള്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് ചെലവ് കണ്ടെത്തുന്നത്. ലോട്ടറി എടുക്കുന്നതിനായി ഇയാള്‍ക്ക് ഒരു മാസം 2000 യുവാനാണ് ചെലവ്.

Top