Chiking
Latest News

നവയുഗത്തിന്റെ സര്‍ഗ്ഗപ്രവാസത്തില്‍ പങ്കെടുക്കാന്‍ പ്രശസ്ത കവി പി.കെ ഗോപി എത്തും

Web Desk
Indian Telegram Android App Indian Telegram IOS App

ദമാം: നവയുഗം സാംസ്‌കാരികവേദിയുടെ ക്ഷണപ്രകാരം, മലയാളത്തിലെ പ്രശസ്ത കവിയും, ഗാനരചയിതാവും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ. ഗോപി ജനുവരി 31ന് ദമാമില്‍ എത്തിച്ചേരുന്നു. ഫെബ്രുവരി 2ന് നടക്കുന്ന നവയുഗം കോബാര്‍ മേഖല കമ്മിറ്റിയുടെ മെഗാസാംസ്‌കാരിക, കലാപരിപാടിയായ ‘സര്‍ഗ്ഗപ്രവാസം2017’ന്റെ മുഖ്യാതിഥിയായാണ് അദ്ദേഹം എത്തുന്നത്.

സി.പി.ഐയുടെ കലാസാംസ്‌കാരികവിഭാഗമായ യുവകലാസാഹിതിയുടെ സംസ്ഥാനപ്രസിഡന്റ് ആണ് ശ്രീ. പി.കെ.ഗോപി. മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി കവിതകളും, ചലച്ചിത്രഗാനങ്ങളും, നാടകങ്ങളും രചിച്ചിട്ടുള്ള പി.കെ.ഗോപി കേരള സാഹിത്യ അക്കാദമി അംഗമായിട്ടുണ്ട്. ‘ചിമിഴ്’,’ഒപ്പ്’,’മലയാളപ്പൂക്കള്‍’, ‘ഹരിശ്രീ’ എന്നിവയാണ് പ്രധാനഗ്രന്ഥങ്ങള്‍. സാഹിത്യത്തിനുള്ള മഹാകവി വെണ്ണിക്കുളം അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, കാമ്പിശ്ശേരി അവാര്‍ഡ്, മുണ്ടശ്ശേരി സ്മാരക അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

സര്‍ഗ്ഗപ്രവാസത്തിന് പുറമെ നവയുഗത്തിന്റെയും, ബഹുജനസംഘടനകളുടെയും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം ഫെബ്രുവരി 6ന് കൊച്ചിയിലേക്ക് മടങ്ങും.

Top