Chiking
Latest News

എതിര്‍താരത്തിന്റെ മുന്നിലേക്ക് പന്ത് തട്ടിയിട്ടുകൊടുത്തു; പീറ്റര്‍ ചെക്കിന് പറ്റിയത് ലോക മണ്ടത്തരം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഏറെ പരിചയസമ്പത്തുള്ള ഗോള്‍കീപ്പറാണ് ആഴ്‌സണലിന്റെ പീറ്റര്‍ ചെക്ക്. പക്ഷേ, സ്വാന്‍സിക്കെതിരെ 3-1ന് ആഴ്‌സണല്‍ പരാജയപ്പെട്ട മത്സരത്തില്‍ പീറ്റര്‍ ചെക്കിന് സംഭവിച്ച മണ്ടത്തരമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

സ്വാന്‍സിക്കെതിരെ നടന്ന മത്സരത്തിലാണ് എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയുമായിരുന്ന പന്ത് ചെക്ക് ദുര്‍ബലമായ ഷോട്ടിലൂടെ എതിര്‍താരത്തിന് നല്‍കിയത്. പന്ത് ലഭിച്ച സ്വാന്‍സി താരം ആയൂ അനായാസം അത് പോസ്റ്റിലേക്ക് അടിച്ച് കയറ്റുകയും ചെയ്തു. മത്സരം 1-1ന് സമനിലയില്‍ നില്‍ക്കേ 61ാം മിനുട്ടിലാണ് ചെക്കിന്റെ മണ്ടത്തരം ആഴ്‌സണലിന് വിനയാവുന്നത്.

നാച്ചോ മോണ്‍റിയലിന്റെ ഗോളിലൂടെ ആഴ്‌സണലാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ സാമുവല്‍ ക്ലൂകസിലൂടെ സ്വാന്‍സി ഒപ്പമെത്തി. ഇതിന് ശേഷം ചെക്കിന് സംഭവിച്ച അബദ്ധം സ്വാന്‍സിക്കെതിരെ ആഴ്‌സണലിനെ പിന്നിലാക്കി. 86ാം മിനുട്ടില്‍ വീണ്ടും സാമുവേല്‍ ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ പതനം പൂര്‍ണ്ണമാവുകയും ചെയ്തു.

33കാരനായ ചെക്ക് ആഴ്‌സണലിന് വേണ്ടി 93 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 333 മത്സരങ്ങള്‍ ചെല്‍സി ജേഴ്‌സിയിലും ചെക്ക് കളിച്ചിട്ടുണ്ട്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top