Chiking
Latest News

സായ് പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകുന്നില്ല; വലിയ നടിയാണെന്നാണ് വിചാരം: നടന്റെ വെളിപ്പെടുത്തല്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

Image result for sai pallavi naga shourya

പ്രേമം സിനിമയിലൂടെ മലയാളികളുടെയും തമിഴ്‌പ്രേക്ഷകരുടെയും പ്രിയനടിയായി മാറിയ സായി പല്ലവി ഇപ്പോള്‍ തെലുങ്കിലും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഗോസിപ്പുകോളങ്ങളുടെയും പ്രിയനായിക സായി തന്നെയാണ്.

പുതിയ പ്രശ്‌നം നടിക്കെതിരെ തെലുങ്ക് താരം നാഗ ശൗര്യ പറഞ്ഞ പ്രസ്താവനയാണ്. താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നാണ് നാഗ ശൗര്യ പറയുന്നത്. കരു എന്ന തമിഴ് ചിത്രത്തില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍ പുറത്തിറങ്ങും.

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ തന്നെ ഏറ്റവും വലിയ നടി അവരാണെന്നാണ് വിചാരമെന്നും സെറ്റില്‍ പതിവായി താമസിച്ചാണ് എത്താറെന്നും നാഗ ശൗര്യ പറയുന്നു. മാത്രമല്ല ഫിദ സിനിമയുടെ വിജയത്തിന് കാരണം സായി പല്ലവിയല്ലെന്നും ശൗര്യ വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. ‘സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കും. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു’ നാഗ ശൗര്യ പറഞ്ഞു.

Image result for sai pallavi naga shourya

നേരത്തെ മിഡില്‍ ക്ലാസ് അബ്ബായി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ധനുഷ് നായകനാകുന്ന മാരി 2വിലാണ് സായി പല്ലവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സായി ആണ് നായിക.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top