Chiking
Latest News

‘യുവര്‍സ് ലവിങ്‌ലി’ ഹ്രസ്വചിത്രം വൈറലാകുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

നസീര്‍ ബദറുദീന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ‘യുവര്‍സ് ലവിങ്‌ലി’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. ഒരു ഭര്‍ത്താവ് ജോലി കഴിഞ്ഞു തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കുന്നതും അവരെ അന്വേഷിക്കുന്നതുമാണ് കഥയുടെ സാരം. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം തുടക്കം മുതല്‍ തികഞ്ഞ സസ്‌പെന്‍സും ക്ലൈമാക്‌സ് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത രീതിയിലുമാണ് ചത്രീകരിച്ചിരിക്കുന്നത്.

ബിലാസ് നായര്‍, സരിന്‍, മണി നായര്‍, രമ്യ ശ്യാം, പ്രദീപ് ജോസഫ്, സുബിത് ബാബു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സിബിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ രാജിന്റെതാണ് പശ്ചാത്തലസംഗീതം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top